Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേസ്റ്റ്, സെക്കന്റ്ഹാന്റ്, യൂസ്ഡ്! വിവാഹ മോചനത്തിന് ശേഷം കേട്ടത് മുഴുവൻ മോശം വാക്കുകൾ: ഒടുവിൽ മനസ് തുറന്ന് സമാന്ത

Samantha opens up about her first marriage

നിഹാരിക കെ എസ്

, ചൊവ്വ, 26 നവം‌ബര്‍ 2024 (14:22 IST)
വിവാഹമോചനത്തിന് ശേഷം സമാന്ത കേൾക്കേണ്ടി വന്നത് വളരെ മോശം വാക്കുകളായിരുന്നു. വ്യക്തി ജീവിതത്തിൽ നേരിട്ട പ്രശ്‌നങ്ങളെ എല്ലാം അതിജീവിച്ച് സമാന്ത ഇപ്പോൾ കരിയറിൽ കൂടുതൽ ശ്രദ്ധിക്കുകയാണ്. സിറ്റഡിൽ ഹണി ബണ്ണി എന്ന വെബ് സീരീസിന്റെ തിരക്കിലായിരുന്നു നടി. അതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ചും സമാന്ത ചിലത് തുറന്ന് പറഞ്ഞു.
 
വെഡ്ഡിങ് ഗൗൺ കീരി മുറിച്ച് മറ്റൊരു ഡിസൈൻ ഡ്രസ്സ് ചെയ്യാൻ മാത്രമുള്ള ധൈര്യം എങ്ങനെ വന്നു എന്ന ചോദ്യത്തിന്, താൻ കടന്നു വന്ന അവസ്ഥകളാണ് നടി വിവരിച്ചത്. ആ ധൈര്യം വന്നതിനെ കുറിച്ച് പറയുമ്പോൾ തീർച്ചയായും ഇക്കാര്യങ്ങൾ പറയണം എന്ന് സമാന്ത പറയുന്നുണ്ട്.
 
വിവാഹ മോചനത്തിന് ശേഷം വേസ്റ്റ്, സെക്കന്റ്ഹാന്റ്, യൂസ്ഡ് എന്നിങ്ങനെയുള്ള വാക്കുകളാണ് ഞാൻ കേട്ടത്. മാസികമായി തകർന്ന്, ഇനി ജീവിതം മുന്നോട്ടില്ല എന്ന ചിന്തിയ്ക്കുന്ന അവസ്ഥയിൽ ഇത്തരം വാക്കുകൾ കേൾക്കുന്നത് അങ്ങേയറ്റം വേദനയുള്ള കാര്യമാണ്. ആദ്യം അത് അംഗീകരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു. ഞാൻ ഡിവോഴ്‌സ് ആയി, ഒറ്റയ്ക്കാണ് എന്ന് സ്വയം വിശ്വസിച്ച് ഉൾക്കൊളളാൻ കഴിഞ്ഞതിന് ശേഷമാണ് എനിക്ക് ആ വിവാഹ വസ്ത്രം റി-ഡിസൈൻ ചെയ്യാൻ സാധിച്ചത്.
 
വീണ്ടും ജീവിക്കാനുള്ള ധൈര്യമില്ലാതെ ഏതെങ്കിലും കോണിൽ പോയിരുന്ന് കരയുമായിരുന്നു. ആ അനുഭവിച്ചതിനൊക്കെയുള്ള പ്രതികാരം എന്ന നിലയിലല്ല ഞാനത് ചെയ്തത്. എന്നെ സ്വയം ബോധ്യപ്പെടുത്താൻ വേണ്ടിയാണ്. ജീവിതം അവിടെ അവസാനിക്കുകയായിരുന്നില്ല, അവസാനിച്ച ഇടത്ത് നിന്ന് വീണ്ടും തുടങ്ങുകയായിരുന്നു. ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്', സമാന്ത പറയുന്നു.
 
ആ സമയത്ത് വന്ന ഗോസിപ്പുകൾ കേൾക്കുമ്പോൾ, അല്ല സത്യമതല്ല എന്ന് ഉറക്കെ പറഞ്ഞ് എല്ലാം തുറന്ന് പറയണം എന്നെനിക്കുണ്ടായിരുന്നു. അതിനുള്ള പ്രേരണ വരുമ്പോൾ ഞാൻ സ്വയം എന്നോട് തന്നെ ചോദിക്കും, അതുകൊണ്ട് മറ്റാർക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടോ എന്ന്. എന്നെ അറിയുന്നവർക്കും എനിക്കു ചുറ്റുമുള്ളവർക്കും നടന്നത് എന്താണെന്ന് അറിയാം. പിന്നെ എന്തിനാണ് മറ്റുള്ളവരെ തിരുത്താൻ പോകുന്നത് എന്നും നടി ചോദിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാം ഗോപാൽ വർമ്മ ഒളിവിൽ പോയതെന്തിന്?