പരീക്ഷാ ടൈമിൽ തന്നെ ഇങ്ങനെ കോപ്പിയടിക്കണമായിരുന്നോ? - പാർവതിയോട് മാത്തുക്കുട്ടി

ചൊവ്വ, 19 മാര്‍ച്ച് 2019 (13:53 IST)
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇൻസ്റ്റഗ്രാമിൽ വീണ്ടും സജീവമായിരിക്കുകയാണ് നടി പാർവതി. നടിയുടെ തിരിച്ചുവരവിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയത്. കഴിഞ്ഞ ദിവസം പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രം വൈറലായിരുന്നു.
  
തന്റെ പുതിയ സിനിമയുടെ റിലീസിങ്ങിനോടനുബന്ധിച്ച് കൂടിയായിരുന്നു പാര്‍വതി സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയത്. അതിന്റെ ഭാഗമായി പങ്കെടുത്ത ചടങ്ങിൽ പാർവതി ധരിച്ച ഡ്രസ് ശ്രദ്ധേയമായിരുന്നു. രണ്ടു നിറങ്ങള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ഒരു വസ്ത്രം ധരിച്ചായിരുന്നു പാര്‍വതി എത്തിയിരുന്നത്. ഒരു ഭാഗം റോസും ഒരു ഭാഗം പച്ചയുമായിട്ടുളള ഡ്രസായിരുന്നു പാര്‍വതി ധരിച്ചിരുന്നത്. തന്റെ പുതിയ ഡ്രസിംഗ് പങ്കുവെച്ച പാർവതിക്ക് പക്ഷേ കിടിലൻ മറുപടിയാണ് ആർ ജെ മാത്തുക്കുട്ടി നൽകിയത്.
 
മാത്തുവും സുഹൃത്ത് രാജ് കലേഷും ഇരു കളറിലെ വേഷമിട്ട് നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം എന്നാലും ഈ പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ എന്നും മാത്തുകുട്ടി കുറിച്ചിരുന്നു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച്‌ കളഞ്ഞല്ലോ പൊന്നേ @par_vathy

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം പൊലീസ് ആര്‍ക്കൊപ്പം ?; റോഷന്‍ ആന്‍ഡ്രൂസിനെതിരായ കേസില്‍ സംഭവിക്കുന്നത് - ഡിജിപിക്ക് പുതിയ പരാതി