കവിതപോലെ മനോഹരമായ സിനിമയാണ് മായാനദി: പ്രിയദർശൻ
മായാനദി ഒരു സിനിമയാണെന്ന് തോന്നില്ല, അനുഭവം പോലുണ്ട്: പ്രിയദർശൻ
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ടൊവിനോ തോമസ്, ഐശ്വര്യ എന്നിവർ അഭിനയിച്ച മായാനദി ഒരു സിനിമയാണെന്ന് തോന്നുന്നില്ലെന്നും കവിത പോലെ മനോഹരമാണ് ഈ സിനിമയെന്നും സംവിധായകൻ പ്രിയദർശൻ പറയുന്നു.
യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തോടൊപ്പം നമ്മളും യാത്ര ചെയ്യുന്നതായാണ് തോന്നുക എന്നും പ്രിയദർശൻ പറയുന്നു.ശ്യാം പുഷ്കറിന്റെ സംഭാഷങ്ങൾ സ്വാഭാവികമായി തോന്നി. മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഛായാഗ്രഹണമാണ് ചിത്രത്തിലേത്. - പ്രിയദർശൻ പറഞ്ഞു.
മായാനദിയെ പ്രശംസിച്ചു കൊണ്ടുള്ള പ്രിയദർശന്റെ വീഡിയോ ആഷിഖ് അബു തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ടൊവിനോ ആദ്യമായിട്ടാണ് ഒരു ആഷിഖ് അബു ചിത്രത്തിൽ അഭിനയിക്കുന്നത്.