Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആരാണ് സ്റ്റീഫന്റെ തന്ത?'; മാസ്സായി നിന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വായടപ്പിച്ച വര്‍‌മ സാര്‍ വീണ്ടും

'ആരാണ് സ്റ്റീഫന്റെ തന്ത?'; മാസ്സായി നിന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വായടപ്പിച്ച വര്‍‌മ സാര്‍ വീണ്ടും

നിഹാരിക കെ.എസ്

, ബുധന്‍, 19 ഫെബ്രുവരി 2025 (10:40 IST)
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ മാർച്ച് 27 നാണ് റിലീസ് ആകുന്നത്. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. എമ്പുരാനിലെ കഥാപാത്രങ്ങളെ ഓരോ ദിവസവും ക്യാരക്റ്റർ പോസ്റ്ററുകളിലൂടെ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. സിനിമയിലെ നടൻ സായ് കുമാറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നു.
 
മഹേഷ വർമ്മ എന്ന കഥാപാത്രത്തെയാണ് ലൂസിഫറിൽ സായ് കുമാർ അവതരിപ്പിച്ചത്. ലൂസിഫറില്‍ അഭിനയിക്കാൻ ആദ്യം വിസമ്മതം പ്രകടിപ്പിച്ച സായ് കുമാറിനെ പൃഥ്വിരാജ് വിളിച്ച് കൺവിൻസ് ചെയ്താണ് അഭിനയിപ്പിച്ചത്. 'തന്റെ തന്ത അല്ല എന്റെ തന്ത' എന്ന് സ്റ്റീഫൻ നെടുമ്പള്ളി മാസ്സായി പറയുമ്പോൾ 'ആരാണ് സ്റ്റീഫന്റെ തന്ത' എന്ന് ചോദിച്ച് വായടപ്പിച്ച വര്‍‌മ സാറിന്റെ ഡയലോഗ് ലൂസിഫറിലെ ഹിറ്റ് സീനുകളിലൊന്നായിരുന്നു. റിലീസിന് ശേഷം ഏറെ ട്രോളുകളും ഈ ഓസ് ഡയലോഗിന് ലഭിച്ചിരുന്നു.
 
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vilayath Budha: ഡബിൾ മോഹനന്റെ കഥ, പൃഥ്വിരാജിനെ അടി പഠിപ്പിക്കുന്നത് അൻപ്-അറിവ്; വിലായത്ത് ബുദ്ധ ഉടൻ പായ്‌ക്കപ്പ് പറയും