Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ ദിവസവും നിത്യാനന്ദയുടെ ശക്തി കൂടുന്നു, കൈലാസം സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് മീര മിഥുൻ

ഓരോ ദിവസവും നിത്യാനന്ദയുടെ ശക്തി കൂടുന്നു, കൈലാസം സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് മീര മിഥുൻ
, ബുധന്‍, 26 ഓഗസ്റ്റ് 2020 (15:03 IST)
വിവാദ ആൾദൈവം നിത്യാനന്ദയെ പ്രകീർത്തിച്ച് വിവാദങ്ങളിലൂടെ പ്രശസ്‌തയായ തമിഴ് ബിഗ്‌ബോസ് താരം മീര മിഥുൻ. നിത്യാനന്ദയുടെ ശക്തി ദിവസവും കൂടുകയാണെന്നും അദ്ദേഹത്തിന്റെ രാജ്യമായ കൈലാസയിലേക്ക് സന്ദർശനം നടത്തുമെന്നും മീര മിഥുൻ ട്വീറ്റ് ചെയ്‌തു.
 
എല്ലാവരും അദ്ദേഹത്തെ കളിയാക്കി, അപമാനിച്ചു. എല്ലാവരും കൂടി അദ്ദേഹത്തെ ഓടിച്ചു, മാധ്യമങ്ങൾ വരെ അദ്ദേഹത്തിനെതിരാണ്. എന്നാ‌ൽ അദ്ദേഹം ഇന്ന് ഒരു പുതിയ രാജ്യം തന്നെ സൃഷ്‌ടിച്ചിരിക്കുന്നു. ദിവസം കൂടും തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു. കൈലാസം സന്ദർശിക്കാൻ ആഗ്രഹം തോന്നുന്നു. ഒരുപാട് സ്നേഹം മീര മിഥുൻ ട്വീറ്റ് ചെയ്‌തു. ഇതിനും മുൻപും നടി നിത്യാനന്ദയെ പ്രശംസിച്ച് ഇത്തരത്തിൽ പ്രതികരിച്ചിട്ടുണ്ട്.
 
പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്ന് കടന്ന് കളഞ്ഞത്. തുടർന്ന് 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു. കഴിഞ്ഞ ദിവസമാണ് നിത്യാനന്ദ റിസർവ് ബാങ്ക് ഓഫ് കൈലാസ സ്ഥാപിച്ചത്.പുതിയ കറൻസിയായ കൈലാസിയൻ ഡോളറും നിത്യാനന്ദ പുറത്തിറക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്മളെ ഉയരത്തിലെത്തിച്ചത് തിയേറ്ററുകളിലെ കയ്യടി, സൂരരെ പൊട്രു ഓടിടി റിലീസിനെതിരെ സംവിധായകൻ ഹരി