Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബറോസിനെ വിമർശിക്കുന്നത് ഇതുവരെ ചിത്രം കണ്ടിട്ടില്ലാത്തവർ: മോഹൻലാൽ

ബറോസിനെ വിമർശിക്കുന്നത് ഇതുവരെ ചിത്രം കണ്ടിട്ടില്ലാത്തവർ: മോഹൻലാൽ

നിഹാരിക കെ.എസ്

, ചൊവ്വ, 7 ജനുവരി 2025 (14:57 IST)
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഡിസംബർ 25-ന് പുറത്തിറങ്ങിയ ചിത്രത്തിന് മുടക്കുമുതൽ പോലും നേടിയെടുക്കാനായില്ല. ചിത്രം തിയേറ്ററിൽ പരാജയമായി മാറിയിരിക്കുകയാണ്. ചിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകളാണ് സിനിമയെ വിമർശിക്കുന്നതെന്ന് പറയുകയാണ് മോഹൻലാൽ. ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
 
വിമർശനങ്ങളെ സ്വീകരിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാൽ വിമർശിക്കുമ്പോൾ അതിനെക്കുറിച്ച് ധാരണ ഉണ്ടായിരിക്കണമെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തെ മുന്നോട്ടുകൊണ്ട് പോകേണ്ടത് പ്രേക്ഷകന്റെ ഉത്തരവാദിത്വമാണ്. നാല് പതിറ്റാണ്ടിന് ശേഷം സമൂഹത്തിന് മടക്കിനൽകുന്ന ഒരു കാര്യമായാണ് ബറോസിനെ കണ്ടത്. കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു. എന്നാൽ, ഇതുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്ത ആളുകൾ ചിത്രത്തെ വിമർശിച്ച് രം​ഗത്തുവരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
 
'വിമർശനങ്ങളെ സ്വീകരിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു കാര്യത്തെ വിമർശിക്കുമ്പോൾ നിങ്ങൾക്ക് അതിനെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം. ഹോളിവുഡ് സിനിമകളുമായോ അവിടെ ഉപയോ​ഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയുമായോ ബറോസ് താരതമ്യം ചെയ്യണമെന്ന് എവിടേയും അവകാശപ്പെട്ടിട്ടില്ല. എന്നിൽ നിന്നും അസാധാരണമായ കഴിവുള്ള എന്റെ ടീമിൽ നിന്നും വ്യത്യസ്തമായ ഒരു പരീക്ഷണം മാത്രമാണിത്', മോഹൻലാൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമ്പുരാന്‍ ഒരു പക്കാ കമേഴ്സ്യല്‍ പടം; ലൂസിഫർ അങ്ങനെയല്ല!