സിനിമകളിലെ ഇഷ്ട കഥാപാത്രങ്ങളായി മാറാം, തരംഗമായി സാവോ ആപ്പ് !

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (20:03 IST)
നമുക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകൾ കാണുമ്പോൾ ആ കഥാപാത്രമാകാൻ നിങ്ങൾ തോന്നാറുണ്ടോ ?. സ്വാഭാവികമായും ചില കഥാപാത്രങ്ങളോട് നമുക്ക് ആരാധന ഉണ്ടാകും. ഇഷ്ട കഥാപാത്രങ്ങളായി മാറാൻ അവസരം ഒരുക്കുകയാണ് സാവോ എന്ന ആപ്പ്. ചൈനയിൽ ഈ ആപ്പ് തരംഗം സൃഷ്ടിക്കുകയാണ്. നിലവിൽ  ഐഒഎസിൽ മാത്രമാണ് ആപ്പ് ലഭ്യമാവുക. 
 
ഫോട്ടോയിലല്ല വീഡിയോയിൽ തന്നെയണ് ഈ ആപ്പ് ഇഷ്ട കഥാപാത്രങ്ങൾക്ക് നിങ്ങളുടെ മുഖം നൽകുക. ഉപയോക്താക്കൾ ആദ്യം സ്വന്തം മുഖ ചിത്രങ്ങൾ അദ്യം ആപ്പിൽ നൽകണം തുടർന്ന് ഇഷ്ടപ്പെട്ട സിനിമ സീനുകൾ തിരഞ്ഞെടുക്കാം. പെന്നീട് സെക്കൻഡുകൾക്കുള്ളിൽ നിങ്ങളുടെ ഇഷ്ട കഥാപാത്രൾ നിങ്ങളായി മാറും.  
 
ഇഷ്ട കഥാപാത്രങ്ങൾക്ക് തങ്ങളുടെ മുഖം നൽകുന്ന തിരക്കിലാണ് ഇപ്പോൾ ചൈനക്കാർ. ടൈറ്റാനിക്, സിനിമയിലെയും ഗെയിം ഓഫ് ത്രോൺസ് സിരീസിലെയുമെല്ലാം ഇഷ്ട കഥാപാത്രങ്ങളെ തങ്ങളാക്കി മാറുന്നത് ആസ്വദിക്കുകയാണ് ആളുകൾ. ഉപയോക്താക്കൾക്ക് സ്വന്തമായി വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല എന്നതിനാൽ അശ്ലീല വീഡിയോകൾ മോർഫ് ചെയ്യാൻ സാധിക്കില്ല.   

In case you haven't heard, #ZAO is a Chinese app which completely blew up since Friday. Best application of 'Deepfake'-style AI facial replacement I've ever seen.

Here's an example of me as DiCaprio (generated in under 8 secs from that one photo in the thumbnail)

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹെക്ടറിന് ശേഷം എംജി വാഹന നിരയിലെ രണ്ടാമൻ eZS ഇലക്ട്രിക് എസ്‌യുവി, അറിയൂ !