Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുൽഖറോ പ്രണവോ? ആരെയാണ് കൂടുതലിഷ്ടം? - അമ്പരപ്പിച്ച് മോഹൻലാലിന്റെ മറുപടി

ദുൽഖർ സൽമാൻ
, വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (15:21 IST)
ഓണം പ്രമാണിച്ച് കഴിഞ്ഞ ദിവസം ടോപ് സിംഗറില്‍ അതിഥിയായി പങ്കെടുത്തിരുന്നു മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. തിരുവോണനാളിലായിരുന്നു ഈ പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്തത്. പിന്നണി ഗായകരായ എം ജി ശ്രീകുമാറിനും വിധു പ്രതാപിനും അനുരാധ ശ്രീറാമിനും കുരുന്നുഗായകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹം .
 
പ്രണവിനെയാണോ ദുല്‍ഖര്‍ സല്‍മാനെയാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി മോഹൻലാൽ. ദുല്‍ഖര്‍ സല്‍മാനും പ്രണവും തന്റെ മക്കള്‍ തന്നെയാണെന്നും തനിക്ക് കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഓണം പ്രമാണിച്ച് കഴിഞ്ഞ ദിവസം ടോപ് സിംഗറില്‍ അതിഥിയായി പങ്കെടുത്തപ്പോഴായിരുന്നു സംഭവം.
 
സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആരെയാണ് നായകനാക്കുന്നതെന്നുള്ള ചോദ്യവും കുരുന്നുഗായകര്‍ ചോദിച്ചിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ താന്‍ തന്നെയാണെന്നും അത് അങ്ങനെ വന്നാലേ ശരിയാവൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫീനിക്സ് പക്ഷിയായി ഉയർത്തെഴുന്നേറ്റ നയൻ‌താര, വിവാഹം ഉടൻ ?!