Webdunia - Bharat's app for daily news and videos

Install App

‘മമ്മൂട്ടിയും മോഹൻലാലും ഫാൻസിനെ നിലയ്ക്ക് നിർത്തണം’ - പൊട്ടിത്തെറിച്ച് മോഹൻലാൽ

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (11:32 IST)
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന എന്ന പ്രത്യേകതയുമായിട്ടാണ് മോഹൻലാലിന്റെ ലൂസിഫർ റിലീസിനൊരുങ്ങുന്നത്. മഞ്ജു വാര്യരാണ് നായിക. മാര്‍ച്ച് 28നാണ് സിനിമയെത്തുന്നത്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. 
 
റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്. പശ്ചാത്തലത്തില്‍ രാഷ്ട്രീയം കടന്നുവരുന്നുണ്ടെങ്കിലും ഇതൊരിക്കലുമൊരു രാഷ്ട്രീയ സിനിമയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഫാൻസുകാർ തന്നെയാണ് ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. ചില സമയങ്ങളിൽ ഈ ഫാൻസ് തന്നെ താരങ്ങൾക്ക് പാരയാകാറുണ്ട്. 
 
കസബയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച പാർവതിയെ മമ്മൂട്ടി ഫാൻസ് പൊങ്കാലയിട്ടതും ചെറുപ്പം മുതൽക്കേ ഉള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ ‘ലാൽ അങ്കിൾ’ എന്ന് വിളിച്ചതിന് വിനീത് ശ്രീനിവാസനെ മോഹൻലാൽ ഫാൻസ് പൊങ്കാലയിട്ടതും അടുത്ത കാലത്താണ്. ഈ സാഹചര്യത്തിൽ മമ്മൂട്ടി, മോഹൻലാൽ ഫാൻസിനെതിരെ ബി ഉണ്ണിക്കൃഷ്ണന്‍ രംഗത്ത് വന്നിരുന്നു.  
 
വില്ലന്‍ സിനിമ ഇറങ്ങിയ സമയത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഫാന്‍സുകാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് നമ്മള്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്നും തനിക്ക് മറ്റൊരാളുടെ തയലില്‍ കയറി ചിന്തിക്കാന്‍ സാധിക്കില്ലെന്നും മോഹൻലാൽ പറയുന്നു. തന്നെ ഇഷ്ടപ്പെടണമെന്നോ ഇഷ്ടപ്പെടരുതെന്നോ പറയാനും പറ്റില്ല. സിനിമകള്‍ക്ക് ഒരു ജാതകമുണ്ട്.- മോഹൻലാൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments