അതിശയം ഈ മായാനദി: മോഹൻലാൽ
മായാനദിയിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും അത്രമേൽ റിയലിസ്റ്റിക്ക്...
Publish Date: Wed, 28 Feb 2018 (08:15 IST)
Updated Date: Wed, 28 Feb 2018 (08:17 IST)
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി 75ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ 75ആം ദിനാഘോഷത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ചിത്രം തന്നെ അതിശയപ്പെടുത്തിയെന്ന് താരം പറയുന്നു.
'കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മായാനദി കണ്ടു. എന്റെ അഭിപ്രായത്തില്‍ മായനദി , റിയലിസ്റ്റിക്കായ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും അവതരിപ്പിക്കുന്ന പ്രണയകഥയാണ്. സിനിമയുടെ സൗന്ദര്യം ഞാന്‍ ഇഷ്ടപ്പെട്ടു. ഒരു നല്ല സിനിമ നിര്‍മ്മിച്ചതില്‍ മായനദിയുടെ 75-ആം പിറന്നാള്‍ ആഘോഷവേളയില്‍, ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അഭിനന്ദനമറിയിക്കുന്നു.” - മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.