അതിസമ്പന്നരുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖറും

അതിസമ്പന്നരായ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖറും

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (08:14 IST)
ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഫോബ്‌സ് പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖല്‍ സല്‍മാനും ഇടംപിടിച്ചു. 100 പേര്‍ ഉള്‍പ്പെട്ട പട്ടികയില്‍ മോഹന്‍ലാലിന്റെ സ്ഥാനം 73ഉം  ദുല്‍ഖറിന്റെ സ്ഥാനം 79മാണ്‍. പ്രഭാസ്, സൂര്യ, വിജയ്, റാണാ ദഗുബതി, ജയം രവി, മഹേഷ് ബാബു, വിജയ് സേതുപതി, അല്ലു അര്‍ജുന്‍ തുടങ്ങിയ താരങ്ങളും ഫോബ്‌സിന്റെ അതിസമ്പന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയിലുണ്ട്.
 
2016 സെപ്തംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ താരങ്ങള്‍ക്ക് ലഭിച്ച വരുമാനം അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. സല്‍മാന്‍ ഖാന്റെ 2016-17ലെ വരുമാനം 232.83 കോടിയാണ്. 
 
രണ്ടാം സ്ഥാനത്തുള്ള ഷാരൂഖ് ഖാന്‍ ഈ കാലയളവില്‍ 170.5 കോടി രൂപയാണ് സമ്പാദിച്ചത്. 100.72 കോടി എന്ന സെഞ്ച്വറി നേട്ടവുമായി ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ 28.25 കോടി രൂപ വരുമാനവുമായി പട്ടികയില്‍ മുപ്പത്തിരണ്ടാം സ്ഥാനത്തുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത, ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി ട്രംപ്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

അടുത്ത ലേഖനം
Show comments