Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാ സെറ്റിൽ ഉണ്ണി മുകുന്ദന്റെ ഗുണ്ടായിസം

ഉണ്ണി മുകുന്ദന്റെ സിനിമാ സ്റ്റൈൽ ഗുണ്ടായിസം, അതും റിയൽ ലൈഫിൽ!

സിനിമാ സെറ്റിൽ ഉണ്ണി മുകുന്ദന്റെ ഗുണ്ടായിസം
, വെള്ളി, 22 ഡിസം‌ബര്‍ 2017 (17:16 IST)
മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ണി മുകുന്ദന്റെ സിനിമാ സ്റ്റൈൽ ഗുണ്ടായിസം. ഇന്നലെ റിലീസ് ചെയ്ത താരത്തിന്റെ മാസ്റ്റർപീസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു ഉണ്ണി മുകുന്ദന്റെ കൈയ്യേറ്റം. മാതൃഭൂമി ന്യൂസ് സംഘത്തോടാണ് ഉണ്ണി മുകുന്ദൻ അടങ്ങുന്ന സംഘം പ്രകോപനപരമായ രീതിയിൽ പ്രതികരിച്ചത്.
 
തിരക്കഥ പറയാൻ ചെന്ന യുവതിയെ ഉണ്ണിമുകുന്ദൻ പീഡി‌പ്പിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിച്ചപ്പോഴായിരുന്നു ഉണ്ണി പ്രകോപനപരമായി പ്രതികരിച്ചത്. പകർത്തിയ ദൃശ്യങ്ങൾ അടക്കം ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ മാധ്യമ പ്രവർത്തകർ ഓകെയെന്ന് പറഞ്ഞിരുന്നു. 
 
എന്നാൽ, താരമടക്കമുള്ള സ്റ്റഡ് ആർട്ടിസ്റ്റുകൾ ക്യാമറ ബലം പ്രയോഗിച്ച് വാങ്ങുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് സംഭവം. തോപ്പുംപടിയിലെ കൈവേലിപ്പടിയിലായിരുന്നു സംഭവം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ദേശീയദുരന്തമല്ല, കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്: രാജ്നാഥ് സിംഗ്