Webdunia - Bharat's app for daily news and videos

Install App

ഹിറ്റുകളുടെ രാജാക്കന്മാർ വീണ്ടുമൊന്നിക്കുന്നു, മറ്റൊരു മെഗാഹിറ്റിനായി!

വർഷങ്ങളുടെ ഇടവേ‌ളയ്ക്ക് ശേഷം ഹിറ്റുകളുടെ തമ്പുരാക്കന്മാർ വരുന്നു!

Webdunia
വെള്ളി, 12 ജനുവരി 2018 (11:35 IST)
മോഹൻലാൽ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നൊരു വാർത്തയാണ് മലയാള സിനിമാ ലോകത്ത് നിന്നും ഉയർന്ന് വരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റുകളുടെ തമ്പുരാക്കന്മാർ ഒന്നിക്കുകയാണ്. രഞ്ജിതും മോഹൻലാലും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തയാണ് മോളിവുഡിലെ ചൂടൻ വാർത്ത.
 
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കഥ കേട്ട മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കിയെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
 
മലയാള സിനിമ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് രഞ്ജിത്- മോഹൻലാൽ. രഞ്ജിതിന്റെ ആദ്യ സംവിധാന ചിത്രമായ രാവണപ്രഭുവിലും നായകൻ മോഹൻലാൽ ആയിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷകൽ വാനോളമുയർന്നിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments