ബൽറാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി: നടൻ ഇർഷാദ് പറയുന്നു
അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല: ഇർഷാദ്
Publish Date: Thu, 11 Jan 2018 (13:55 IST)
Updated Date: Thu, 11 Jan 2018 (13:59 IST)
എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വിടി ബൽറാം എം എൽ എയ്ക്കെതിരെ നിർവധി പ്രമുഖരാണ് രംഗത്ത് വന്നത്. അക്കൂട്ടത്തിൽ നടൻ ഇർഷാദും ഉണ്ടായിരുന്നു. എന്നാൽ, വളരെ മോശമായ ഭാഷയിലായിരുന്നു ഇർഷാദ് ബൽറാമിനെതിരെ സംസാരിച്ചത്. ഇത് വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
‘ബൽറാമിനെ ഞാൻ തെറിവിളിച്ച സംഭവത്തിൽ കുറച്ച് പരാതികൾ കേട്ടിരുന്നു. ബലരാമാ താങ്കൾ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബൽറാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറങ്ങാൻ പോലും സാധിക്കില്ലായിരുന്നു.’