Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേറെ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തുപോയി ! ടിനു പാപ്പച്ചന്‍ ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ മനസ്സില്‍ കണ്ട് മുഴുനീള ആക്ഷന്‍ ചിത്രം ചെയ്യാനാണ് ടിനു പാപ്പച്ചന്‍ ആലോചിച്ചിരുന്നത്

Mohanlal dropped Tinu Pappachan film Reports
, വ്യാഴം, 11 ഓഗസ്റ്റ് 2022 (15:57 IST)
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ടിനു പാപ്പച്ചന്റെ പുതിയ സിനിമയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കൂടി പ്രധാന വേഷത്തില്‍ എത്തിക്കുന്ന ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യാനാണ് ടിനു പാപ്പച്ചന്‍ തീരുമാനിച്ചിരുന്നത്. L350 എന്നാണ് ചിത്രത്തിനു താല്‍ക്കാലികമായി പേര് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ സിനിമയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയെന്നാണ് ഇപ്പോള്‍ അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
മോഹന്‍ലാലിനെ മനസ്സില്‍ കണ്ട് മുഴുനീള ആക്ഷന്‍ ചിത്രം ചെയ്യാനാണ് ടിനു പാപ്പച്ചന്‍ ആലോചിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതാണ്. ചില മുതിര്‍ന്ന സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിരിക്കുന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് മോഹന്‍ലാല്‍ തിരക്കിലാണെന്നാണ് സൂചന.
 
രണ്ട് വര്‍ഷത്തോളം മോഹന്‍ലാലിന് വേണ്ടി കാത്തിരിക്കാന്‍ പറ്റില്ലെന്നും പ്രൊജക്ടുമായി മുന്നോട്ടു പോകുകയാണെന്നും ടിനു പാപ്പച്ചന്‍ നിലപാടെടുത്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹന്‍ലാലിന് പകരം പൃഥ്വിരാജിനെ നായകനാക്കി ഈ ചിത്രം ചെയ്യാനാണ് ടിനു പാപ്പച്ചന്‍ ആലോചിക്കുന്നതെന്നാണ് വിവരം. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിലെ മൂലകഥ തമിഴ്‌നാട്ടിൽ നടന്ന സംഭവം, സിനിമ തമിഴ്‌നാട് സർക്കാരിനെതിരെയാണ് എന്ന് പറയുമോ? കുഞ്ചാക്കോ ബോബൻ