Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംശയങ്ങൾക്കൊടുവിൽ മമ്മൂട്ടി എത്തി, മോഹൻലാൽ പ്രസിഡന്റ്!

'അമ്മ'യിൽ വീണ്ടും അഴിച്ചുപണി; അടുത്തത് ദിലീപ്

സംശയങ്ങൾക്കൊടുവിൽ മമ്മൂട്ടി എത്തി, മോഹൻലാൽ പ്രസിഡന്റ്!
, ഞായര്‍, 24 ജൂണ്‍ 2018 (12:59 IST)
താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രമുഖ താരങ്ങളെല്ലാം എത്തിച്ചേർന്നു. മമ്മൂട്ടി യോഗത്തിൽ എത്തിച്ചേരുമോ എന്ന് സംശയകരമായിരുന്നെങ്കിലും മാസ് എൻട്രിയുമായി താരം യോഗത്തിൽ എത്തിച്ചേർന്നു. എന്നാൽ മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത് അടുത്ത അമ്മ പ്രസിഡന്റ് ആരാണെന്ന് അറിയാനാണ്.
 
''പുതിയ സാരഥികൾ ചുമതല ഏൽക്കുന്നുണ്ട് എന്നതാണ് ഇത്തവണത്തെ അമ്മയുടെ യോഗത്തിന്റെ പ്രത്യേകത. ഈ സംഘടനയെ നയിച്ച ഇന്നസെന്റ് എത്ര നിർബന്ധിച്ചിട്ടും തുടരാൻ ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് സ്ഥാനം ഒഴിയുന്നത്. ആ സ്ഥനത്തേക്ക് പുതിയ പ്രസിഡന്റ് വരികയാണ്. അതുപോലെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് ഞാനുൾപ്പെടെയുള്ളവർ പോകുകയാണ്.
 
നമ്മളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ പത്ത് പേര് കൂടുതല്‍ കാണും, പത്ത് പേര് കൂടുതല്‍ വായിക്കും എന്നുള്ളതിനാല്‍ മാധ്യമങ്ങള്‍ മത്സരിച്ച് നമുക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഭാഗ്യവശാല്‍ നമ്മൂടെ കെട്ടുറപ്പിന്റെ പ്രത്യേകത കൊണ്ട് ഈ ചാനല്‍ ചര്‍ച്ചകളില്‍ നമ്മളില്‍ പെട്ട പലരും പങ്കെടുത്തില്ല. അങ്ങനെ പങ്കെടുത്താലേ അതിന് കൊഴുപ്പുണ്ടാകു"- സ്വാഗത പ്രസംഗത്തിനിടെ നെടുമുടി വേണു പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയസൂര്യ, നിങ്ങളാണ് നടൻ! - ഒടിയന്റെ സംവിധായകൻ പറയുന്നു