രണ്ടാമൂഴത്തിലല്ല മഹാവീർ കർണ്ണനിൽ ഭീമനായി മോഹൻലാൽ?

രണ്ടാമൂഴത്തിലല്ല മഹാവീർ കർണ്ണനിൽ ഭീമനായി മോഹൻലാൽ?

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (11:03 IST)
മലയാളികൾക്ക് എന്നെന്നും ഓർക്കാൻ പാകത്തിനായി 'എന്ന് നിന്റെ മൊയ്‌തീൻ' എന്ന സൂപ്പർഹിറ്റ് ചിത്രം സമ്മാനിച്ച സംവിധായകനാണ് ആർ എസ് വിമൽ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അടുത്ത ചിത്രം എന്ന് പറയുമ്പോൾ ആളുകൾ അതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുകയുമില്ല. 
 
എന്ന് നിന്റെ മൊയ്‌തീന് ശേഷം ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീർ കർണ്ണൻ. പൃഥ്വിരാജിനെ തന്നെ നായകനാക്കി ചിത്രം എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. തുടർന്ന് ചിത്രത്തിൽ വിക്രം കർണ്ണനായി എത്തുമെന്ന് സംവിധായകൻ തന്നെ അറിയിക്കുകയായിരുന്നു.
 
എന്നാൽ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.  സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ ചിത്രത്തില്‍ ലാലേട്ടനും ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തില്‍ ഭീമന്റെ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എം ടി വാസുദേവന്റെ തിരക്കഥയിലുള്ള രണ്ടാമൂഴം പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ മറ്റൊരു സിനിമയിൽ മോഹൻലാൽ ഭീമനായി എത്തുന്നത് സിനിമാപ്രേമികൾ എത്രമാത്രം ഉൾക്കൊള്ളുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിയിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments