Webdunia - Bharat's app for daily news and videos

Install App

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

രേണുക വേണു
വ്യാഴം, 30 ജനുവരി 2025 (09:22 IST)
Mammootty and Mohanlal

Lucifer 3: ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ 'ലൂസിഫര്‍ 3' ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മമ്മൂട്ടി ചിത്രം നിര്‍മിക്കാന്‍ ആശിര്‍വാദ് സിനിമാസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശിര്‍വാദ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് മമ്മൂട്ടിയും സമ്മതം മൂളിയിരുന്നു. എന്നാല്‍ ഇത് ഏത് സിനിമയായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിരുന്നില്ല. ലൂസിഫറിന്റെ മൂന്നാം ഭാഗത്തിലാകും ആശിര്‍വാദ് സിനിമാസിനു വേണ്ടി മോഹന്‍ലാലിനൊപ്പം മമ്മൂട്ടി അഭിനയിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 
 
ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എംപുരാന്‍' മാര്‍ച്ച് 27 നു തിയറ്ററുകളിലെത്തുകയാണ്. ഇതിന്റെ റിലീസിനു ശേഷമായിരിക്കും 'ലൂസിഫര്‍ 3' യുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. മൂന്നാം ഭാഗത്തിനുള്ള സൂചന നല്‍കിയായിരിക്കും 'എംപുരാന്‍' അവസാനിക്കുക. 
 
ലൂസിഫര്‍ മൂന്ന് ഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ട്രിളോജി (മൂന്ന് ഭാഗം) എന്ന രീതിയിലാണ് ലൂസിഫര്‍ ആദ്യമേ തീരുമാനിച്ചത്. മൂന്നാമത്തെ ഭാഗവും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പറയാന്‍ സാധിക്കുകയെന്നും മുരളി ഗോപി വെളിപ്പെടുത്തി. എംപുരാന്റെ ടീസര്‍ ലോഞ്ചില്‍ മമ്മൂട്ടി മുഖ്യാതിഥിയായി എത്തിയത് ലൂസിഫര്‍ മൂന്നാം ഭാഗത്ത് മെഗാസ്റ്റാറും ഉണ്ടാകുമെന്ന സൂചന നല്‍കുന്നതായി ആരാധകര്‍ നേരത്തെ പ്രവചിച്ചിരുന്നു. 
 
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു. ' ദൈവത്തിനു കുറച്ച് താഴെ നില്‍ക്കുന്ന ആളാണ് എംപുരാന്‍. ഇനി മൂന്നാമത്തെ ഭാഗത്തില്‍ അദ്ദേഹം (പൃഥ്വിരാജ്) എന്താണ് പേരിടുന്നതെന്ന് എനിക്ക് അറിയില്ല. അത് ദൈവത്തിന്റെ കൈയൊപ്പുള്ള സിനിമയായിട്ട്...ഈ മൂന്ന് സിനിമകളും അങ്ങനെ മാറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,' മോഹന്‍ലാല്‍ പറഞ്ഞു. 
 


തന്റെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു മമ്മൂട്ടി സിനിമ തീര്‍ച്ചയായും ഉണ്ടാകുമെന്ന് മുരളി ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ' തീര്‍ച്ചയായും അങ്ങനെയൊരു സിനിമ പ്ലാനിലുണ്ട്. എന്തായാലും അത് വരും. ഞങ്ങള്‍ അത് പ്ലാന്‍ ചെയ്തിട്ടുള്ള ഒരു സാധനമാണ്. മമ്മൂട്ടിയെന്ന ആക്ടറിനും മെഗാസ്റ്റാറിനും ഉള്ള ട്രിബ്യൂട്ട് എന്ന നിലയില്‍ ഒരു സിനിമ. അത് വരുന്നുണ്ട്. നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ കഴിഞ്ഞിട്ട് ചെയ്യാനാണ് പ്ലാന്‍,' മുരളി ഗോപി പറഞ്ഞു. മുരളി ഗോപി പരാമര്‍ശിച്ച ചിത്രം ലൂസിഫര്‍ 3 ആയിരിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. എംപുരാന്റെ അവസാനത്തില്‍ മമ്മൂട്ടിയുടെ ശബ്ദമോ സാന്നിധ്യമോ കാണിക്കുകയാണെങ്കില്‍ അത് മൂന്നാം ഭാഗത്തില്‍ മമ്മൂട്ടിയും ഉണ്ടാകുമെന്നതിന്റെ ഒരു സൂചനയായിരിക്കുമെന്നാണ് സിനിമാ ആരാധകരുടെ അനുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Who is Nathuram Godse: ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വവാദി നാഥുറാം ഗോഡ്‌സെ ആരാണ്? സവര്‍ക്കറുമായി അടുത്ത ബന്ധം

Mahatma Gandhi Death Anniversary: ഗാന്ധിജി കൊല്ലപ്പെട്ടിട്ട് 77 വര്‍ഷം

കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി, അറുപതിലേറെ പേർക്ക് പരിക്ക്

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്, പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ

വടകരയില്‍ രണ്ടു വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments