Webdunia - Bharat's app for daily news and videos

Install App

മുഴുനീള ഹാസ്യചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകേണ്ടിയിരുന്നത് മഞ്ജു; ആ സിനിമയിലേക്ക് പ്രിയദര്‍ശന്‍ തന്നെ പരിഗണിച്ചിരുന്ന കാര്യം മഞ്ജു അറിഞ്ഞത് ഏറെ വൈകി

Webdunia
ചൊവ്വ, 29 ജൂണ്‍ 2021 (19:24 IST)
സിനിമയിലെത്തി തുടക്കകാലത്ത് തന്നെ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച താരമാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു. എന്നാല്‍, മഞ്ജു വാര്യര്‍ക്ക് അഭിനയിക്കാന്‍ സാധിക്കാതെ പോയ ചില മോഹന്‍ലാല്‍ ചിത്രങ്ങളുണ്ട്. മോഹന്‍ലാലിന്റെ നായികയായി സംവിധായകന്‍ മഞ്ജുവിനെ തീരുമാനിക്കുകയും എന്നാല്‍ ചില കാരണങ്ങളാല്‍ മുടങ്ങി പോകുകയും ചെയ്ത സിനിമയാണ് ഇത്. 
 
സിനിമ ഏതാണെന്ന് ആലോചിച്ച് തല പുകയ്‌ക്കേണ്ട. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ചന്ദ്രലേഖയാണ് അത്. ചന്ദ്രലേഖയിലേക്ക് തന്നെ പരിഗണിക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ആലോചിച്ചിരുന്ന കാര്യം ഈ അടുത്താണ് മഞ്ജു അറിഞ്ഞത് തന്നെ. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് പ്രിയദര്‍ശന്‍ മഞ്ജുവിനോട് ഇക്കാര്യം പറഞ്ഞത്. 'ചന്ദ്രലേഖ'യില്‍ പൂജ ബത്ര അവതരിപ്പിച്ച ലേഖ എന്ന കഥാപാത്രത്തിലേക്കാണ് മഞ്ജുവിനെ ആലോചിച്ചിരുന്നത്. എന്നാല്‍, മഞ്ജുവിനെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് പൂജയെ തീരുമാനിച്ച് ഷൂട്ടിങ് ആരംഭിച്ചത്. ഫാസില്‍ നിര്‍മിച്ച ചന്ദ്രലേഖയില്‍ നെടുമുടി വേണു, ഇന്നസെന്റ്, സുകന്യ, സുകുമാരി, കൊച്ചിന്‍ ഹനീഫ തുടങ്ങി വന്‍ താരനിര അണിനിരന്നു. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തില്‍ തന്നെ ആദ്യം പരിഗണിച്ചിരുന്ന കാര്യം അറിഞ്ഞപ്പോള്‍ മഞ്ജു വാര്യര്‍ക്ക് വലിയ നിരാശ തോന്നി. 

മോഹന്‍ലാലിന്റെ അനിയത്തി ആയി അഭിനയിക്കാനുള്ള അവസരവും മഞ്ജുവിന് നഷ്ടമായിട്ടുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത് ഷാജി കൈലാസ് നിര്‍മിച്ച സിനിമയാണ് 'ഉസ്താദ്'. രഞ്ജിത്താണ് സിനിമയുടെ തിരക്കഥ രചിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളില്‍ വിജയമായിരുന്നില്ല. എന്നാല്‍, കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് ഉസ്താദ്. 
 
ഈ സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് ദിവ്യ ഉണ്ണി അഭിനയിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്നു. എന്നാല്‍, ഈ സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം ചെയ്യാന്‍ സംവിധായകനും തിരക്കഥാകൃത്തും ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെയാണ്. എന്നാല്‍, പിന്നീട് ആ തീരുമാനം മാറ്റി. പൂര്‍ണമായി കുടുംബപശ്ചാത്തലത്തില്‍ സിനിമ ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ കൂടി കൂടുതല്‍ ഉള്‍ക്കൊള്ളിക്കണമെന്ന് സംവിധായകനും തിരക്കഥാകൃത്തും തീരുമാനിച്ചു. അതോടെ മഞ്ജു വാര്യര്‍ക്ക് പകരം ദിവ്യ ഉണ്ണിയെ മോഹന്‍ലാലിന്റെ സഹോദരി വേഷത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ സഹോദരി കഥാപാത്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് വന്നതോടെയായിരുന്നു മഞ്ജു വാര്യരെ മാറ്റിയത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

അടുത്ത ലേഖനം
Show comments