Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രഹ്മാണ്ഡ റിലീസ്; ഒടിയന്‍ വരുന്നത് ലോകം മുഴവനറിയും - റെക്കോര്‍ഡുകള്‍ കടപുഴകും!

ബ്രഹ്മാണ്ഡ റിലീസ്; ഒടിയന്‍ വരുന്നത് ലോകം മുഴവനറിയും - റെക്കോര്‍ഡുകള്‍ കടപുഴകും!

ബ്രഹ്മാണ്ഡ റിലീസ്; ഒടിയന്‍ വരുന്നത് ലോകം മുഴവനറിയും - റെക്കോര്‍ഡുകള്‍ കടപുഴകും!
കൊച്ചി , വെള്ളി, 9 നവം‌ബര്‍ 2018 (16:48 IST)
ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം
ഡിസംബര്‍ പതിനാലിന് തിയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാ‍ല്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ഒടിയന്‍ എത്തും. ഫാന്റസി ചിത്രങ്ങള്‍ക്ക് വന്‍ പ്രാധാന്യമുള്ള ജപ്പാനിലും ഈ ദിവസം തന്നെ ചിത്രമെത്തുമെന്ന റിപ്പോര്‍ട്ടുമുണ്ട്.

സ്‌പേസ് ബോക്‌സ് ജപ്പാന്‍ എന്ന വിതരണക്കാരാണ് ഒടിയന്‍ ജപ്പാനിലെത്തിക്കുന്നത്. ഫാന്റസിക്കൊപ്പം ആക്ഷന്‍ രംഗങ്ങളും ലോക നിലവാരം പുലര്‍ത്തുന്ന തരത്തിലുള്ളതായതിനാല്‍ ജപ്പാനില്‍ ചിത്രം വന്‍ വിജയമാകുമെന്നാണ്  അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് ഒടിയന്റെ ഇതിവൃത്തമായി വരുന്നത്.

പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്‌ത പീറ്റര്‍ ഹെയ്‌ന്‍ മോഹന്‍‌ലാലിനൊപ്പം വീണ്ടും എത്തുമ്പോള്‍ മലയാള സിനിമ ഇതുവരെ കാണാത്ത രംഗങ്ങള്‍ ഒടിയനില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് പേടിയില്‍ ‘സര്‍ക്കാര്‍’; ഭരണകൂടത്തെ വിറപ്പിച്ച വിവാദ രംഗങ്ങള്‍ ഇവ