Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടും മോഹന്‍ലാലിന്റെ വന്ദനം തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു ! കാരണം ഇതാണ്

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടും മോഹന്‍ലാലിന്റെ വന്ദനം തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു ! കാരണം ഇതാണ്
, വെള്ളി, 8 ഏപ്രില്‍ 2022 (14:52 IST)
മലയാളത്തില്‍ ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്‍കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ചപ്പോള്‍ ബോക്‌സ്ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍, തിയറ്ററുകളില്‍ പരാജയപ്പെട്ട സിനിമകളും ഈ കൂട്ടുകെട്ടില്‍ ഉണ്ട്. അതിലൊന്നാണ് 1989 ല്‍ റിലീസ് ചെയ്ത വന്ദനം. 
 
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് വന്ദനം. ഇന്നും ടിവിയില്‍ വന്നാല്‍ മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രം. വന്ദനം എങ്ങനെയാണ് തിയറ്ററുകളില്‍ പരാജയപ്പെട്ടത് ? പ്രിയദര്‍ശന്റെ 'ചിത്രം' എന്ന സിനിമയുണ്ടാക്കിയ വലിയ സ്വാധീന വലയത്തില്‍പെട്ട് 'വന്ദന'ത്തിന്റെ ക്ലൈമാക്സില്‍ നായികാനായകന്മാരെ ഒരുമിപ്പിക്കാതിരുന്നത് ഈ സിനിമയുടെ ആസ്വാദനത്തിന്റെ രസച്ചരടിനെ മുറിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. മുക്കാല്‍ പങ്ക് ചിരിയുണര്‍ത്തി ക്ലൈമാക്സില്‍ ചെറിയ നോവ് തരുന്ന ക്ലൈമാക്സിനെ പ്രേക്ഷകര്‍ അംഗീകരിക്കാത്തതാണ് 'വന്ദന'ത്തിന്റെ ഉയര്‍ന്ന കളക്ഷന് വിഘാതമായത്.
 
മോഹന്‍ലാല്‍, ഗിരിജ, നെടുമുടി വേണു, മുകേഷ്, ജഗദീഷ്, തിക്കുറിശി, സോമന്‍ എന്നിവരാണ് വന്ദനത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി നിത്യ മേനോന് ഇന്ന് ജന്മദിന മധുരം; താരത്തിന്റെ പ്രായം അറിയുമോ?