Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ റെക്കോര്‍ഡ് ഫാന്‍സ് ഷോ,'ബീസ്റ്റ്'ന് മുന്നിലുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം !

കേരളത്തില്‍ റെക്കോര്‍ഡ് ഫാന്‍സ് ഷോ,'ബീസ്റ്റ്'ന് മുന്നിലുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം !

കെ ആര്‍ അനൂപ്

, വ്യാഴം, 7 ഏപ്രില്‍ 2022 (14:40 IST)
മലയാള സിനിമയിലെ മുന്‍നിര താരത്തിന് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് കേരളത്തില്‍ വിജയ്ക്ക്.'ബീസ്റ്റ്'ന്
കേരളത്തില്‍ റെക്കോര്‍ഡ് ഫാന്‍സ് ഷോ. 
 
കേരളത്തില്‍ അതിരാവിലെ ഫാന്‍സ് ഷോകള്‍ നടക്കും. ചിത്രത്തിന് ഇതുവരെ 350 ഓളം ഷോകള്‍ ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ഇനിയും ഷോകള്‍ ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.
 
ബിഗില്‍ 307 ഷോകള്‍ നടത്തിയ റെക്കോര്‍ഡ് തകര്‍ത്ത് ബീസ്റ്റ്. കേരളത്തിലെ ഒരു സിനിമയുടെ ഫാന്‍സ് ഷോ കൗണ്ടില്‍ 'ബീസ്റ്റ്' മൂന്നാമതാണ്. മോഹന്‍ലാലിന്റെ 'മരക്കാര്‍', 'ഒടിയന്‍' എന്നിവയാണ് 'ബീസ്റ്റ്'ന് മുമ്പിലുള്ളത്.
 
 അനിരുദ്ധ് രവിചന്ദര്‍ സംഗീതവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഴുവിലെ ദീപ, റിലീസ് പ്രഖ്യാപിക്കാതെ മമ്മൂട്ടി ചിത്രം