Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അതൊക്കെ വിട്ടേക്ക്, സാരമില്ല'; സ്‌ക്രീന്‍ഷോട്ട് അയച്ചപ്പോള്‍ ഹണി റോസിന് ലാലേട്ടന്‍ നല്‍കിയ മറുപടി

മുന്‍പൊരിക്കല്‍ മോഹന്‍ലാലിനെ കുറിച്ച് ഹണി പറഞ്ഞെന്ന തരത്തില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നു

Mohanlal replies to Honey Rose
, ചൊവ്വ, 29 നവം‌ബര്‍ 2022 (10:17 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. താരത്തിന്റെ വിശേഷങ്ങളും വാര്‍ത്തകളും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. താനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വളച്ചൊടിച്ച് വരാറുണ്ടെന്നും അത് വേദനിപ്പിക്കാറുണ്ടെന്നും ഹണി പറയുന്നു. അത്തരത്തില്‍ തന്നെ വേദനിപ്പിച്ച ഒരു കാര്യത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ഹണി റോസ്. 
 
മുന്‍പൊരിക്കല്‍ മോഹന്‍ലാലിനെ കുറിച്ച് ഹണി പറഞ്ഞെന്ന തരത്തില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നു. ഇതേകുറിച്ചാണ് ഒരു അഭിമുഖത്തില്‍ താരം തുറന്നുപറഞ്ഞത്. എന്റെ വളര്‍ച്ചയില്‍ എല്ലായിടത്തും ലാലേട്ടന്റെ കൈത്താങ്ങുണ്ട് എന്ന വാചകവും ഒപ്പം മോശം അര്‍ത്ഥത്തിലുള്ള ചിത്രങ്ങളുമായിരുന്നു വാര്‍ത്തയില്‍. ഇത് കണ്ട് കുറേ പേര്‍ തനിക്ക് മെസേജ് അയച്ചു. മോശം രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതാണെന്ന് ആ ചിത്രങ്ങള്‍ കണ്ടാല്‍ അറിയാമെന്നും ഹണി പറയുന്നു. 
 
ഇതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ദേഷ്യം തോന്നി. പരാതി നല്‍കണമെന്ന് വീട്ടില്‍ പറഞ്ഞു. നമ്മള്‍ പറയാത്ത കാര്യം പറഞ്ഞെന്ന രീതിയില്‍ കൊടുക്കുന്നത് ഭയങ്കര മോശമാണ്. അമ്മ പറഞ്ഞു, ഇതിപ്പോള്‍ പരാതി നല്‍കിയാല്‍ കുറച്ചുകൂടി ആളുകള്‍ കാണും. പല തരത്തിലുള്ള തലക്കെട്ടുകള്‍ വളച്ചൊടിച്ച് വരും. തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. അഭിമുഖങ്ങളില്‍ ഇതില്‍ വ്യക്തത വരുത്താലോ എന്ന്. 
 
ഇതുകണ്ട് ലാലേട്ടന്‍ തെറ്റിദ്ധരിക്കാന്‍ പാടില്ലാത്തതിനാല്‍ ഞാന്‍ അദ്ദേഹത്തിനു മെസേജ് അയച്ചു. ലീവ് ഇറ്റ്, അതൊക്കെ ഇതിന്റെ ഭാഗമാണെന്നാണ് ലാലേട്ടന്‍ മെസേജ് അയച്ചതെന്നും ഹണി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ശാലിനി ഇന്‍സ്റ്റഗ്രാമില്‍, ചേച്ചിയുടെ ഒഫീഷ്യല്‍ അക്കൗണ്ട് പരിചയപ്പെടുത്തി സഹോദരി ശ്യാമിലി