Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൂസിഫറിന്റെ ആദ്യദിന കളക്ഷൻ 14 കോടി, 10 ദിവസം കൊണ്ട് 100 കോടി നേടും?

ലൂസിഫറിന്റെ ആദ്യദിന കളക്ഷൻ 14 കോടി, 10 ദിവസം കൊണ്ട് 100 കോടി നേടും?
, ശനി, 30 മാര്‍ച്ച് 2019 (10:55 IST)
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനും മഞ്ജു വായികയുമായ ലൂസിഫർ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആദ്യദിനം ചിത്രം സ്വന്തമാക്കിയത് വമ്പൻ കളക്ഷനെന്ന് റിപ്പോർട്ട്. കേരള ബോക്‌സ് ഓഫിസില്‍ നിന്ന് 6 കോടി രൂപക്കടുത്ത് ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 
 
ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയാണിതെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു തുടക്കം മുതലേ പുറത്തുവന്നത്. ബോക്‌സോഫീസിനെ കൊടുമ്പിരിക്കൊള്ളിക്കുന്ന തരത്തിലുള്ള പ്രകടനവുമായാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 
 
ഒടിയന്‍, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് കേരളത്തിനകത്തെ ആദ്യ ദിന കളക്ഷനില്‍ ലൂസിഫറിന് മുന്നിലുള്ളത്. റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷന്‍ 40 ലക്ഷത്തിന് താഴെ മാത്രമാണ്. യുഎഇ- ജിസിസിയില്‍ 7.30 കോടിയുടെ കളക്ഷനാണ് ആദ്യ ദിനത്തില്‍ ചിത്രം കരസ്ഥമാക്കിയത്. മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍.
 
മൊത്തത്തില്‍ ആദ്യ ദിനത്തില്‍ 13-14 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് വിവരം. രണ്ടാം ദിനത്തിലും 5 കോടിക്ക് മുകളില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയിട്ടുണ്ട്. 45 കോടിക്ക് മുകളില്‍ മുതല്‍ മുടക്കാണ് ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രത്തിനുള്ളത്. കേരളത്തിലെ വിതരണവും ആശിര്‍വാദിന്റേത് തന്നെ. 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലല്ല, കയ്യൂക്കിലാ’ - സ്ഫടികം 2 ടീസർ പുറത്ത്