ഒടിയൻ വരവായി, ഫേസ്ബുക്കിൽ വൈറലായി അപ്പനും മകനും!

ഫേസ്ബുക്കിൽ വൈറലായി മോഹൻലാലും പ്രണവും!

Webdunia
ഞായര്‍, 7 ജനുവരി 2018 (16:09 IST)
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി പുതിയ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. ഇതിനായി ശരീരഭാരം കുറച്ച് ആകെ മേക്ക് ഓവര്‍ നടത്തിയിരിക്കുകയാണ് മോഹൻലാൽ. ചിട്ടയായ വ്യായാമവും വര്‍ക്കൗട്ടുകളുമാണ് ഈ മാറ്റത്തിന് പുറകില്‍. ഇപ്പോഴിതാ, മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
 
മോഹന്‍ലാല്‍ തന്നെയാണ് തന്റെ ചിത്രം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാല് മണിക്കൂറുകൾ കൊണ്ട് രണ്ട് ലക്ഷത്തി മുപ്പത്തിയയ്യായിരം ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. പതിനയ്യായിരത്തിലധികം ആളുകളാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇപ്പോൾ ഫേസ്ബുക്കിലെങ്ങും മോഹൻലാൽ തരംഗമാണ്.  
 
കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്ന ചിത്രവുമുണ്ടായിരുന്നു. ഇതും നിമിഷങ്ങൾക്കകമാണ് വൈറലായത്. ഒടിയന്റെ ഓരോ ലുക്കും വിശേഷങ്ങളും ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണെന്നതിന്റെ തെളിവാണിതെന്ന് സോഷ്യൽ മീഡിയ പറയുന്നു. 
 
ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത്. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞിരുന്നു.പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം ആദിയും റിലീസിനൊരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അടുത്ത ലേഖനം
Show comments