മോഹൻലാൽ തമിഴിലേക്ക്, നായിക ജ്യോതിക!

മഞ്‌ജുവിന് പകരം എന്നും ജ്യോതിക തന്നെ, കൂട്ടിന് സ്റ്റൈൽ മന്നനും!

Webdunia
ബുധന്‍, 9 മെയ് 2018 (10:42 IST)
ലേഡി സൂപ്പർസ്‌റ്റാർ മഞ്‌ജു വാര്യർ തകർത്തഭിനയിച്ച 'മോഹൻലാൽ' ഇനി തമിഴിലേക്കും. മോഹൻലാൽ ആരാധികയ്‌ക്ക് പകരം രജനി ആരാധികയായി പ്രധാന കഥാപാത്രത്തിലെത്തുന്നത് ജ്യോതികയാണെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത് ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്നെയാണ്.
 
ഇന്ദ്രജിത്ത്, സലിം കുമാർ, അജു വർഗ്ഗീസ്, സൗബിൻ ഷാഹിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് സാജിത് യഹിയയാണ്. കടുത്ത മോഹൻലാൽ ആരാധികയായ യുവതിയുടെ ബാല്യത്തിലൂടെയും കൗമാരത്തിലൂടെയുമാണ് ചിത്രം മുന്നോട്ടുപോകുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം ഇപ്പോഴും തിയറ്ററിൽ പ്രദർശനം തുടരുന്നുണ്ട്.
 
ചിത്രത്തിൽ അഭിനയിക്കാൻ ജ്യോതിക തയ്യാറായിട്ടുണ്ടോ എന്നതിന് ഔദ്യോഗിക റിപ്പോർട്ടുകളൊന്നുമില്ല. ഇതിന് മുമ്പ് മഞ്‌ജുവാര്യർ നായികയായ 'ഹൗ ഓൾഡ് ആർ യൂ' തമിഴിൽ റീമേക്ക് ചെയ്‌തപ്പോൾ ജ്യോതിക തന്നെയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇപ്പോൾ മണിരത്നം ചിത്രമായ  'ചെക്കാ സെവന്തവാന'ത്തിൽ അഭിനയിക്കുകയാണ് ജ്യോതിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

വീണ്ടും മത്സരിക്കാൻ 55 എംഎൽഎമാർ, സിപിഎം സ്ഥാനാർഥി പട്ടികയിൽ നിലവിലെ അംഗങ്ങൾക്ക് മുൻഗണന

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

അടുത്ത ലേഖനം
Show comments