Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan Promotion: എമ്പുരാനിൽ ഫഹദ് ഫാസിൽ ഇല്ലെന്ന് പൃഥ്വിരാജ്, അത് മമ്മൂട്ടി അല്ലെന്ന് മോഹൻലാൽ; പിന്നെയാര്?

ഫഹദ് ഫാസിൽ, മമ്മൂട്ടി, അർജുൻ ദാസ് തുടങ്ങിയവരൊക്കെ ആ ലിസ്റ്റിൽ ഉണ്ടായിരുന്നു.

Mammootty

നിഹാരിക കെ.എസ്

, തിങ്കള്‍, 24 മാര്‍ച്ച് 2025 (11:48 IST)
എമ്പുരാൻ അവതരിക്കാൻ ഇനി മൂന്ന് ദിവസം മാത്രം. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ. എമ്പുരാനില്‍ നിര്‍ണായക അതിഥി കഥാപാത്രമുണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൈകള്‍ മാത്രം കാണിച്ചുകൊണ്ടുള്ള എമ്പുരാന്റെ ഒരു പോസ്റ്റര്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുയും ചെയ്‍തു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആര് എന്ന ചോദ്യവും ഉയർന്നിരുന്നു. പല താരങ്ങളുടെ പേരുകൾ ഉയർന്നു വന്നു. ഫഹദ് ഫാസിൽ, മമ്മൂട്ടി, അർജുൻ ദാസ് തുടങ്ങിയവരൊക്കെ ആ ലിസ്റ്റിൽ ഉണ്ടായിരുന്നു.
 
ഇതിനെക്കുറിച്ച് മോഹൻലാല്‍ നല്‍കിയ മറുപടിയും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. മമ്മൂട്ടി ഉണ്ടോ എന്ന ഒരു ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ മറുപടി. ഫഹദ് ഉണ്ടോ എന്ന് ആരോ ചോദിച്ചിരുന്നു പൃഥ്വിരാജിനോട് എന്നായിരുന്നു മോഹൻലാല്‍ നല്‍കിയ മറുപടി. അങ്ങനെയെങ്കില്‍ മുഖം മറക്കുന്നത് എന്തിന് എന്ന് ചോദിച്ച മോഹൻലാൽ, അവരൊന്നുമല്ലെന്നും മറ്റൊരു നടൻ ആണെന്നും മറുപടി പറഞ്ഞു.
 
ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ ചിത്രം എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നതും. മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനാകുന്ന എമ്പുരാൻ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രശ്‌മികയ്ക്ക് ഒപ്പം മാത്രമല്ല ഭാവിയിൽ അവരുടെ മകളുടെ കൂടെയും അഭിനയിക്കും; 31 വയസ് പ്രായവ്യത്യാസത്തെക്കുറിച്ച് സൽമാൻ