Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thudarum Movie: ദൃശ്യം പോലൊരു സിനിമയെന്ന് മോഹൻലാൽ; തുടരും സർപ്രൈസ് ഹിറ്റ് അടിക്കുമോ?

ദൃശ്യം പോലൊരു ചിത്രമാണ് തുടരും എന്നാണ് മോഹൻലാൽ പറയുന്നത്.

Mohanlal - Thudarum

നിഹാരിക കെ.എസ്

, തിങ്കള്‍, 24 മാര്‍ച്ച് 2025 (10:45 IST)
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും റിലീസിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ഫാൻസ്‌. പലതവണ റിലീസ് മാറ്റിവെച്ച സിനിമയാണ് തുടരും. മെയ് രണ്ടിന് റിലീസ് ചെയ്‍തേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. തുടരുമിനെക്കുറിച്ച് മോഹൻലാല്‍ എമ്പുരാൻ സിനിമയുടെ ഒരു പ്രമോഷണല്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചതാണ് നിലവില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ദൃശ്യം പോലൊരു ചിത്രമാണ് തുടരും എന്നാണ് മോഹൻലാൽ പറയുന്നത്. തനിക്ക് സംവിധായകൻ പുതിയ ആളാണെന്നും അവര്‍ മനോഹരമായി ചെയ്‍തിട്ടുണ്ടാകുമെന്നുമാണ് മോഹൻലാല്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
മോഹൻലാലിന് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വളരെ വലുതാണെന്ന് ഈ ഒരു വാക്കിലൂടെ വ്യക്തം. രജപുത്ര നിര്‍മിക്കുന്ന ഒരു മോഹൻലാല്‍ ചിത്രമാണ് തുടരും. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ശോഭനയാണ് നായിക. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നുവെന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. 
 
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള തുടരും സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഏതായാലും ദൃശ്യം പോലൊരു സർപ്രൈസ് ഹിറ്റായിരിക്കും സിനിമ സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശോഭനയും രേവതിയും നായികമാർ, ഫഹദ് വില്ലൻ; ആ ചിത്രം നടക്കാതെ പോയതിന് പിന്നിൽ