Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് മൈത്രേയന്‍

Maitreyan apologizes to Prithviraj

നിഹാരിക കെ.എസ്

, തിങ്കള്‍, 24 മാര്‍ച്ച് 2025 (10:59 IST)
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് സാമൂഹ്യനിരീക്ഷകന്‍ മൈത്രേയന്‍. ഫേസ്ബുക്കിലൂടെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മൈത്രേയന്‍ പൃഥ്വിരാജിനോട് ഖേദം പ്രകടിപ്പിച്ചത്. എമ്പുരാന്‍ സിനിമ സംബന്ധിച്ച് മൈത്രേയന്‍ നടത്തിയ പരാമർശം വൈറലാവുകയും പൃഥ്വിരാജിനെതിരെ ചിലർ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൈത്രേയന്‍ നടനോട് മാപ്പ് പറഞ്ഞിരിക്കുന്നത്.
 
'പൃഥ്വിരാജ് ഒരു നല്ല സിനിമ പോലും എടുത്തിട്ടില്ല' എന്ന രീതിയില്‍ ഒരു അഭിമുഖത്തില്‍  മൈത്രേയന്‍ പറഞ്ഞത് ഒരു കാര്‍ഡായി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് താന്‍ അഭിമുഖത്തില്‍ പറഞ്ഞതാണെന്നും, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നുവെന്നും വ്യക്തമാക്കിയ മൈത്രേയൻ, താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി താൻ മാറിയതിൽ ഖേദിക്കുന്നു എന്നും പറഞ്ഞു.
 
'മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററിൽ ഉള്ളവരി ഞാൻ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കും', മൈത്രേയൻ ഫേസ്‌ബുക്കിൽ കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thudarum Movie: ദൃശ്യം പോലൊരു സിനിമയെന്ന് മോഹൻലാൽ; തുടരും സർപ്രൈസ് ഹിറ്റ് അടിക്കുമോ?