Mohanlal Sreenivasan issue: മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ പിണക്കത്തിലായിരുന്നോ? എന്താണ് അതിനു കാരണം?; അന്ന് മോഹന്‍ലാല്‍ പറഞ്ഞത്

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിച്ചത്. ഈ സിനിമ മോഹന്‍ലാലിനെ പരിഹസിക്കുന്നതാണെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (08:59 IST)
Mohanlal Sreenivasan issue: ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മാത്രമല്ല ശ്രീനിവാസന്റെ തിരക്കഥകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുമുണ്ട്. ഇടയ്ക്കെപ്പോഴോ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ശ്രീനിവാസന്‍ പരോക്ഷമായി മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതും പ്രേക്ഷകര്‍ കണ്ടു. എന്നാല്‍, മോഹന്‍ലാല്‍ അപ്പോഴെല്ലാം നിശബ്ദനായിരുന്നു. 
 
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിച്ചത്. ഈ സിനിമ മോഹന്‍ലാലിനെ പരിഹസിക്കുന്നതാണെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയതിനേയും ആനക്കൊമ്പ് കേസിനേയും ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ പരോക്ഷമായി പരിഹസിച്ചിരുന്നു. ഈ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പണ്ട് കൈരളി ടിവിയിലെ അഭിമുഖത്തില്‍ മോഹന്‍ലാല്‍ മറുപടി നല്‍കിയിട്ടുണ്ട്. 
 
സരോജ്കുമാര്‍ എന്ന സിനിമ ശ്രീനിവാസന്‍ മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്. താന്‍ ഇക്കാര്യത്തെ കുറിച്ച് ശ്രീനിവാസനോട് സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ചുള്ള സിനിമയല്ലെന്ന് ഞാന്‍ വിശ്വസിച്ചാല്‍ കാര്യം തീര്‍ന്നില്ലേ. എന്നെ കുറിച്ച് സിനിമ ചെയ്ത് വലിയ ആളാവേണ്ട ആവശ്യമൊന്നും ശ്രീനിവാസനില്ല. നല്ലൊരു കഥ വന്നാല്‍ ഇനിയും ശ്രീനിവാസനൊപ്പം അഭിനയിക്കും. അദ്ദേഹത്തോട് തന്റെ ഭാഗത്തുനിന്ന് അനിഷ്ടമൊന്നും ഇല്ലെന്നും ഈ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തി

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

അടുത്ത ലേഖനം
Show comments