Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ്യുടെ 'വാരിസ്' അപ്‌ഡേറ്റ്, ചിത്രീകരണം വിശാഖപട്ടണത്ത് പുരോഗമിക്കുന്നു

വിജയ്യുടെ 'വാരിസ്' അപ്‌ഡേറ്റ്, ചിത്രീകരണം വിശാഖപട്ടണത്ത് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

, ശനി, 6 ഓഗസ്റ്റ് 2022 (15:09 IST)
വിജയ്യുടെ 'വാരിസ്' ഷൂട്ടിംഗ് വിശാഖപട്ടണത്ത് നടക്കുന്നു.ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകുന്ന നടന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
  
വിശാഖപട്ടണം തുറമുഖത്തുള്ള സിനിമയുടെ ലൊക്കേഷനില്‍ നിന്ന് സംഗീതസംവിധായകന്‍ തമന്‍ ഒരു ചിത്രം പങ്കുവെച്ചു.ഇതാദ്യമായാണ് സംഗീത സംവിധായകന്‍ വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്.
 
ഒക്ടോബറില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.വിജയ് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് സൂചന.
 
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്, രശ്മിക മന്ദന്ന, ശരത്കുമാര്‍, ഷാം, പ്രഭു, ശ്രീകാന്ത്, എസ്.ജെ. സൂര്യ, പ്രകാശ് രാജ്, ജയസുധ, യോഗി ബാബു, സംഗീത കൃഷ്, സംയുക്ത ഷണ്‍മുഖനാഥന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.2023 പൊങ്കലിന് ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപിയുടെ 254-ാമത്തെ ചിത്രം, വരുന്നത് മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍