Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Minnal Murali Second Part in 3 D: മിന്നല്‍ മുരളി 3 D യില്‍ കാണാം ! ആവേശത്തില്‍ ആരാധകര്‍; മറ്റൊരു കുട്ടിച്ചാത്തന്‍ ആകുമോ

ആദ്യ ഭാഗത്തിന്റെ തിയറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായ പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്

webdunia
ശനി, 6 ഓഗസ്റ്റ് 2022 (21:04 IST)
Minnal Murali: പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായ മലയാളത്തിലെ സൂപ്പര്‍ഹീറോ മൂവിയാണ് മിന്നല്‍ മുരളി. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫാണ് മിന്നല്‍ മുരളി സംവിധാനം ചെയ്തത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. 
 
ഇപ്പോള്‍ ഇതാ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന അപ്‌ഡേറ്റാണ് അത്. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ത്രീഡിയില്‍ ആകുമെന്ന സൂചനയാണ് മിന്നല്‍ മുരളിയുടെ നിര്‍മാതാവ് സോഫിയ പോള്‍ നല്‍കുന്നത്. 
 
മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം മിക്കവാറും ത്രീഡിയില്‍ തന്നെയാകുമെന്ന് സോഫിയ പറഞ്ഞു. ആദ്യ ഭാഗത്തിന്റെ തിയറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായ പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രണ്ടാം ഭാഗം തിയറ്ററില്‍ റിലീസ് ചെയ്യും എന്നതിനൊപ്പം അത് ത്രീഡി കൂടിയായിരിക്കുമെന്ന സൂചന പുറത്തുവരുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോര്‍ഡ് ഇട്ട് ദുല്‍ഖര്‍ സല്‍മാന്‍, 'സീതാ രാമം' കളക്ഷന്‍ റിപ്പോര്‍ട്ട്