Webdunia - Bharat's app for daily news and videos

Install App

'ദൃശ്യം 2'ല്‍ പറഞ്ഞത് മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' റിലീസിനെ കുറിച്ചോ ? രസകരമായ മറുപടി നല്‍കി നിര്‍മ്മാതാവ് ആന്റോ ജോസഫ് !

കെ ആര്‍ അനൂപ്
വെള്ളി, 19 ഫെബ്രുവരി 2021 (12:23 IST)
കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമോ വീഡിയോ വന്നപ്പോള്‍ മുതല്‍ ചര്‍ച്ചയായത് മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രത്തെ കുറിച്ച് പറയുന്ന ഒരു ഡയലോഗ് ആയിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്റര്‍ ഉടമയായി മാറിയ ജോര്‍ജുകുട്ടിയെ ഫോണിലൂടെ മമ്മൂട്ടിയുടെ റിലീസ് ഡേറ്റ് മാറ്റിയ വിവരം പറയുന്നതാകട്ടെ നിര്‍മ്മാതാവ് ആന്റോ ജോസഫ്. ഒരു ഫോണ്‍ കോളിലൂടെ ദൃശ്യം 2-ല്‍ അതിഥി വേഷത്തില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. സിനിമയില്‍ മമ്മൂട്ടി ചിത്രത്തിന്റെ ഡേറ്റ് മാറ്റി എന്ന് പറഞ്ഞപ്പോള്‍ അത് 'ദി പ്രീസ്റ്റ്'ന്റെ റിലീസ് മാറ്റിയ കാര്യമാണോ നിര്‍മ്മാതാവ് പറഞ്ഞത് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
 
പ്രേക്ഷകരുടെ സംശയം അങ്ങനെതന്നെ ഇരിക്കട്ടെ എന്ന് ഒരു ചെറു ചിരിയോടെ ആന്റോ ജോസഫ് മറുപടി നല്‍കി.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റ്' മാര്‍ച്ച് നാലിന് റിലീസ് ചെയ്യുന്നത്.മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നത് ബിഗ് സ്‌ക്രീനില്‍ കാണുവാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. വര്‍ഷങ്ങളായി ഇരുവരും സിനിമയില്‍ ഉണ്ടെങ്കിലും ഇതുവരെയും മമ്മൂട്ടിയ്ക്കൊപ്പം തനിക്ക് അഭിനയിക്കാന്‍ ആകാത്തത് നിരാശ മഞ്ജു നേരത്തെ പങ്കുവെച്ചിരുന്നു.ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

അടുത്ത ലേഖനം
Show comments