Mohanlal - Shaji Kailas Movie: ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍
2023 ല്‍ പുറത്തിറങ്ങിയ എലോണ്‍ ആണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ച അവസാന ചിത്രം
Mohanlal - Shaji kailas: ആറാം തമ്പുരാന്‍, നരസിംഹം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട മോഹന്‍ലാല്‍ - ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ആരെന്ന് വെളിപ്പെട്ടിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചേക്കും.
2023 ല്‍ പുറത്തിറങ്ങിയ എലോണ്‍ ആണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ച അവസാന ചിത്രം. തിയറ്ററുകളില്‍ 'എലോണ്‍' വന്‍ പരാജയമായിരുന്നു. 2011 നു ശേഷം ഷാജി കൈലാസ് ചെയ്ത സിനിമകളില്‍ പൃഥ്വിരാജ് നായകനായ 'കടുവ' മാത്രമാണ് തിയറ്ററുകളില്‍ വിജയമായത്.
1997 ല്‍ റിലീസ് ചെയ്ത ആറാം തമ്പുരാന്‍ ആണ് മോഹന്‍ലാല്‍ - ഷാജി കൈലാസ് കൂട്ടുകെട്ടിലെ ആദ്യ സിനിമ. പിന്നീട് നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ്, എലോണ്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു.