Webdunia - Bharat's app for daily news and videos

Install App

അങ്ങനെ മോഹന്‍ലാല്‍ താടിയെടുക്കുകയാണ് ! പുതിയ ലുക്ക് ഈ സിനിമയ്ക്കു വേണ്ടി

2020 നു ശേഷം മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളിലും താടിയുണ്ടായിരുന്നു

രേണുക വേണു
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (16:41 IST)
നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ താടിയെടുക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ താടി ഒഴിവാക്കുന്നത്. 'ഹൃദയപൂര്‍വ്വം' എന്നാണ് ചിത്രത്തിന്റെ പേര്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും താടിയില്ലാതെ താരത്തെ കാണാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 
 
2020 നു ശേഷം മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളിലും താടിയുണ്ടായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറിലാണ് ലാലിനെ അവസാനമായി താടിയില്ലാതെ കണ്ടത്. സത്യന്‍ അന്തിക്കാട് ചിത്രത്തിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ പടത്തിലും മോഹന്‍ലാല്‍ താടിയില്ലാതെ അഭിനയിക്കുമെന്നാണ് വിവരം. 
 
'എന്നും എപ്പോഴും' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് 'ഹൃദയപൂര്‍വം'. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് ലാല്‍ ചെയ്യുന്നത്. നവാഗതനായ സോനു ടി.പി ആണ് തിരക്കഥയും സംഭാഷണവും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായിക ആരായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഴുവര്‍ഷമായിട്ടും വീട്ടുനമ്പര്‍ ലഭിക്കാതെ ദുരിതത്തിലായ കബീറിന് മന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം

റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷിക്കാം

കാലി ലോറിയില്‍ സിമന്റ് ലോറി ഇടിച്ചു, നിയന്ത്രണം വിട്ട വാഹനം കുട്ടികളുടെ ദേഹത്തേക്ക്; വിങ്ങിപ്പൊട്ടി കൂട്ടുകാര്‍

കല്ലടിക്കോട് ദുരന്തം: കൊല്ലപ്പെട്ടത് പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍, മരണം നാലായി

കർണാടകയിൽ വിനോദയാത്രയ്ക്ക് പോയ 4 വിദ്യാർഥികൾ മുങ്ങിമരിച്ചു, അധ്യാപകരെ അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിൽ വിട്ടയച്ചു

അടുത്ത ലേഖനം
Show comments