Mohini: 'അങ്ങേർ എന്തിനാണ് എല്ലാ സിനിമയിലും നായികമാരെ ചുംബിക്കുന്നത്'; കമല്‍ഹാസന്റെ ചിത്രങ്ങള്‍ കാണാറില്ലെന്ന് നടി മോഹിനി
തനിക്ക് കമല്‍ഹാസന്‍ സിനിമകള്‍ ഇഷ്ടമല്ലെന്നും മോഹിനി പറയുന്നു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിന്ന നടിയാണ് മോഹിനി. ഒരുകാലത്ത് തമിഴിലെ മുൻനിര നായികയായിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നു. എങ്കിലും സിനിമാ പ്രേമികള്‍ മോഹിനിയെ മറക്കില്ല. പട്ടാഭിഷേകവും പഞ്ചാബി ഹൗസുമൊക്കെ പോലെയുള്ള ഹിറ്റുകളിലൂടെ മലയാളികളുടെ മനസിലും മായാത്ത ഇടം നേടിയിട്ടുണ്ട് മോഹിനി.
തനിക്ക് കമല്‍ഹാസന്‍ സിനിമകള്‍ ഇഷ്ടമല്ലെന്നും മോഹിനി പറയുന്നു. അതിന്റെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. വികടന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹിനിയുടെ പ്രതികരണം.
'രജനി സാറിന്റെ സിനിമകളാണ് ഇഷ്ടം. അത് മാത്രമാണ് കാണുക. കമല്‍ സാറിന്റെ സിനിമകള്‍ കാണാറില്ല. ഇവരെന്തിനാണ് എല്ലാ നായികമാരേയും ചുംബിക്കുന്നത് എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ സിനിമകളൊന്നും കാണില്ല. രജനി സാറിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സ്റ്റൈലും, ന്യായത്തിന് വേണ്ടി നില്‍ക്കുന്നതുമെല്ലാം ഇഷ്ടമാണ്.'' എന്നാണ് മോഹിനി പറയുന്നത്.
തനിക്ക് നഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് വാരണം ആയിരം. സിമ്രന്‍ ചെയ്ത വേഷം വന്നിരുന്നു. പക്ഷെ ചെയ്യാനായില്ലെന്നാണ് മോഹിനി പറയുന്നത്. അപ്പോഴേക്കും താന്‍ അഭിനയിക്കുന്നില്ലെന്ന് ആരൊക്കയോ പറഞ്ഞു പരത്തിയിരുന്നുവെന്നും അത് സംവിധായകനും കേട്ടുവെന്നും അക്കാര്യം അദ്ദേഹം തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹിനി പറയുന്നു.