Mrunal Takkur: മൃണാൾ താക്കൂറും ധനുഷും പ്രണയത്തിൽ? ധനുഷിന്റെ സഹോദരിമാരുമായി നടിക്ക് അടുത്ത ബന്ധം!
മൃണാൾ ധനുഷിനെ തന്റെ പിറന്നാൾ പാർട്ടിക്കും ക്ഷണിച്ചിരുന്നു.
നടി മൃണാൾ താക്കൂറും നടൻ ധനുഷും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹം. ധനുഷിന്റെ വരാനിരിക്കുന്ന സിനിമയിലെ ഗാനം ആസ്വദിക്കുന്ന മൃണാൽ താക്കൂറിന്റെ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിന് പിന്നാലെ, മൃണാൾ ധനുഷിനെ തന്റെ പിറന്നാൾ പാർട്ടിക്കും ക്ഷണിച്ചിരുന്നു. ഇതോടെയാണ് അഭ്യൂഹത്തിന് ആക്കം കൂടിയത്.
ഇപ്പോള്‍ ധനുഷിന്റെ സഹോദരിമാരെ മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നു എന്നുകൂടി കണ്ടെത്തിയതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന് ആരാധകർ ഉറപ്പിച്ച മട്ടാണ്. ധനുഷിന്റെ സഹോദരിമാരായ വിമല, ഗീത, കാർത്തിക എന്നിവരെ മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. കുടുംബാംഗങ്ങൾക്ക് ധനുഷ് മൃണാളിനെ പരിചയപ്പെടുത്തി എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
എന്നാൽ ഡേറ്റിങ്ങിലാണെന്ന വാർത്തകളോട് ധനുഷും മൃണാളും ഇതുവരെ പ്രതികരിച്ചിട്ടില്ല. മൃണാളിന്റെ പിറന്നാൾ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു. ധനുഷിനെ യാത്രയ്കകാൻ മൃണാൾ പാർക്കിങ് വരെ വന്നതും വാർത്തയായിരുന്നു.