Select Your Language

Notifications

webdunia
webdunia
webdunia
webdunia

MT Vasudevan Nair: സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്ത എഴുത്തുകാരന്‍; മിതഭാഷിണി ആയിരിക്കുമ്പോഴും ഉറച്ച വിമര്‍ശനങ്ങള്‍

രാഷ്ട്രീയ വിഷയങ്ങളില്‍ കാര്യമായൊന്നും പ്രതികരിക്കാത്ത എംടി വളരെ ഉറച്ച സ്വരത്തില്‍ രാഷ്ട്രീയ വിമര്‍ശനം നടത്തിയത് നോട്ട് നിരോധനത്തിന്റെ സമയത്താണ്

MT Vasudevan Nair

രേണുക വേണു

, വ്യാഴം, 26 ഡിസം‌ബര്‍ 2024 (09:35 IST)
MT Vasudevan Nair

MT Vasudevan Nair: അളന്നും കുറിച്ചും മാത്രം സംസാരിക്കുന്ന എം.ടി.വാസുദേവന്‍ നായര്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ 'ഉറച്ച ശബ്ദമായിരുന്നു'. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രാഷ്ട്രീയ ആശയങ്ങളോടു സമരസപ്പെടാന്‍ എംടിക്ക് എല്ലാക്കാലത്തും ബുദ്ധിമുട്ടായിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുമ്പോഴും കൃത്യമായ രാഷ്ട്രീയ നിലപാട് എംടിക്ക് ഉണ്ടായിരുന്നു, അത് തീവ്ര വലതുപക്ഷത്തിനെതിരായ നിലപാടായിരുന്നു. 
 
രാഷ്ട്രീയ വിഷയങ്ങളില്‍ കാര്യമായൊന്നും പ്രതികരിക്കാത്ത എംടി വളരെ ഉറച്ച സ്വരത്തില്‍ രാഷ്ട്രീയ വിമര്‍ശനം നടത്തിയത് നോട്ട് നിരോധനത്തിന്റെ സമയത്താണ്. തുഗ്ലക് പരിഷ്‌ക്കാരമെന്നാണ് എംടി നോട്ട് നിരോധനത്തെ പരിഹസിച്ചത്. നോട്ട് നിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെ പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും എംടി വിമര്‍ശിച്ചിരുന്നു. ബിജെപി നേതാക്കളും പ്രവര്‍ത്തകരും എംടിയുടെ വിമര്‍ശനത്തിനെതിരെ അന്ന് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഭീഷണികള്‍ക്കു മുന്നില്‍ ഒരു കൂസലുമില്ലാതെ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു എംടി. 
 
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും നിലവില്‍ ഗോവ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍ പിള്ളയുമായി വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു എംടിക്ക്. എന്നാല്‍ ശ്രീധരന്‍ പിള്ളയുടെ ബിജെപി ബന്ധത്തെ തമാശ രൂപേണ ആണെങ്കില്‍ പോലും എംടി പലപ്പോഴും ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മോദി ഭരണകൂടത്തിനെതിരെ 2015 ല്‍ എഴുത്തുകാര്‍ പ്രതിഷേധിച്ചപ്പോള്‍ എംടി അതിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബാബറി മസ്ജിദ് തകര്‍ത്ത സമയത്തും സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും എംടി രംഗത്തുണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി