Webdunia - Bharat's app for daily news and videos

Install App

'പല തവണ വിലക്കിയിട്ടും നഗ്നചിത്രങ്ങൾ അയച്ചു'; യുവതിയുടെ പരാതിയിൽ സംഗീതസംവിധായകൻ അറസ്റ്റിൽ

ബംഗലുരു കെ എസ് ലേ ഔട്ട് സ്വദേശി മുരളീധർ റാവുവാണ് അറസ്റ്റിലായത്.

Webdunia
ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (11:33 IST)
സോഷ്യൽ മീഡിയയിലൂടെ യുവതിക്ക് നഗ്നചിത്രങ്ങൾ അയച്ചതിന് സംഗീത സംവിധായകൻ അറസ്റ്റിലായി. ബംഗലുരു കെ എസ് ലേ ഔട്ട് സ്വദേശി മുരളീധർ റാവുവാണ് അറസ്റ്റിലായത്. കന്നാട സിനിമകളിലും സീരിയലുകളിലെയും സംഗീത സംവിധായകനാണ് മുരളീധർ റാവു. ഫേ‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്കാണ് ഇയാൾ ചിത്രങ്ങൾ അയച്ചത്.
 
2017ലാണ് മുരളീധർ റാവു യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ അടുപ്പത്തിലാകുകയായിരുന്നു. പലതവണ വിലക്കിയിട്ടും വാട്‌സ്ആപ്പ് വഴി മുരളീധർ റാവും നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. 
 
യുവതിയുടെ പരാതി ഇപ്രകാരമാണ്. 'നിരവധി സിനിമകളിൽ യുവതാരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ടെന്ന വാദവുമായാണ് അയാൾ എന്നെ സമീപിച്ചത്. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നും ചോദിച്ചു. ഉണ്ടെന്നു പറഞ്ഞതോടെ അയാളുടെ സ്വഭാവം മാറി. മുരളീധർ റാവു പിന്നീട് അശ്ലീല സന്ദേശങ്ങളും, ചിത്രങ്ങളും അയക്കാൻ തുടങ്ങി. ഒരു ദിവസം അയാളുടെ ചിത്രം കണ്ട് ഞാൻ ഞെട്ടിപ്പോയി. സ്വയം നഗ്ന ചിത്രം തന്നെ അയാൾ എനിക്കയച്ചു. ഇനി ആവർത്തിക്കരുതെന്ന് അയാളോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. അതിനാലാണ് പരാതിപ്പെട്ടത്. 
 
യുവതിയുടെ പരാതിയെ തുടർന്ന് കെ എസ് ലൗട്ടിലെ താമസസ്ഥലത്തെത്തി മുരളീധർ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ സ്ത്രീകൾ ഇയാളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അടുത്ത ലേഖനം
Show comments