ബെംഗളൂരുവിൽ ഇനി ഇ- ബസ് കാലം; 400 ബസ്സുകൾ നിരത്തിലിറങ്ങുന്നു
ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ബിഎംടിസി ആയിരിക്കും ഇത് നടത്തുക.
ഇലകട്രിക് വാഹന നയം ആദ്യം പ്രഖ്യാപിച്ച കര്‍ണാടകത്തില്‍ 400 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങുന്നു. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം എത്തിയതോടെയാണിത്. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ബിഎംടിസി ആയിരിക്കും ഇത് നടത്തുക.
2014ല്‍ ചൈനീസ് കമ്പനിയാണു വിമാനത്താവള റൂട്ടില്‍ ആറ് മാസം പരീക്ഷണ സര്‍വീസ് നടത്തിയത്. തുടര്‍ന്ന് ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള അനുമതിക്കു കേന്ദ്ര ഗതാഗതമന്ത്രാലയത്തെ സമീപിച്ചെങ്കിലും സബ്ഡിസി അനുവദിക്കാതിരുന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം വാടക അടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസ് സര്‍വീസ് നടത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും അതു നടന്നില്ല. ഇപ്പോള്‍ ലഭിച്ച ധന സഹായം ഉപയോഗിച്ച് വാങ്ങുന്ന 300 ബസുകള്‍ ബെംഗളൂരു നഗരത്തില്‍ സര്‍വീസ് നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹാര്‍ദ വാഹന പ്രോത്സാഹന ഫെയിം പദ്ധതിയുടെ ഭാഗമായാണു വൈദ്യുതി ബസ് വാങ്ങാന്‍ അനുമതി നല്‍കിയത്.