Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാജിക്കിൽ വിശ്വസിക്കൂ... സാരിയിൽ തിളങ്ങി നമിത പ്രമോദ്: ചിത്രങ്ങൾ വൈറൽ

Namitha Pramod

നിഹാരിക കെ എസ്

, ശനി, 5 ഒക്‌ടോബര്‍ 2024 (14:10 IST)
Namitha Pramod
ആരാധകരുടെ പ്രിയനടിയാണ് നമിത പ്രമോദ്. ബാലതാരമായി തുടങ്ങി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരമാണ് നമിത പ്രമോദ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. 
 
ഇന്‍സ്റ്റഗ്രാമിൽ തന്റെ പുതിയ ചിത്രങ്ങള്‍ നമിത പങ്കുവെച്ചത് വളരെ പെട്ടെന്നാണ് ശ്രദ്ധേയമായത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. കറുത്ത സാരിയാണ് നമിതയുടെ വേഷം.

ബിലീവ് ഇൻ മാജിക് എന്നാണ് നമിത ഈ ചിത്രങ്ങൾക്ക് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. മമിത ബൈജു അടക്കമുള്ള യുവതാരങ്ങൾ നമിതയുടെ ചിത്രത്തിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. 
 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 26 വയസുള്ള നമിത അടുത്തിടെ സ്വന്തമായി ബിസിനസ് ആരംഭിക്കുകയും ചെയ്തിരുന്നു. മാത്യു തോമസ്, ബേസിൽ ജോയ്സ് എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന കപ്പ് എന്ന സിനിമയാണ് നമിതയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. 
 
സിനിമയിൽ നമിത ഇപ്പോൾ അത്ര സജീവമല്ല. വളരെ ശ്രദ്ധിച്ച്, തനിക്ക് ഇഷ്ടമാകുന്ന സിനിമകൾ മാത്രമാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത് എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ നമിത വെളിപ്പെടുത്തിയത്.
 
തന്റെ 15ാം വയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു ഈ ചിത്രത്തിൽ തിളങ്ങിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയെ ഇന്റർനാഷണൽ ലെവലിലേക്ക് എത്തിക്കാൻ ഞാൻ വളരെ മുൻപേ ശ്രമിച്ചിട്ടുണ്ട്, ആ സിനിമകൾ ഉദാഹരണം: മോഹൻലാൽ