Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ കുടുംബവുമായി നമിത പ്രമോദിനുള്ള ബന്ധം അറിയുമോ?

ദിലീപിന്റെ മകള്‍ മീനാക്ഷി നമിതയുടെ ബെസ്റ്റ് ഫ്രണ്ടാണ്

Namitha Pramod's relation with Dileeps family
, തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (12:13 IST)
നടന്‍ ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള നടിയാണ് നമിത പ്രമോദ്. ദിലീപിനൊപ്പം നമിത അഭിനയിച്ചിട്ടുണ്ടെങ്കിലും ദിലീപിനേക്കാള്‍ അടുപ്പമാണ് നമിതയ്ക്ക് ദിലീപിന്റെ കുടുംബത്തിലെ മറ്റുള്ളവരുമായി. 
 
ദിലീപിന്റെ മകള്‍ മീനാക്ഷി നമിതയുടെ ബെസ്റ്റ് ഫ്രണ്ടാണ്. സിനിമ തിരക്കുകള്‍ ഇല്ലാത്ത സമയത്തെല്ലാം മീനാക്ഷിക്കൊപ്പമാണ് നമിത സമയം ചെലവഴിക്കുക. ദിലീപിന്റെ വീട്ടിലെ നിത്യസന്ദര്‍ശക കൂടിയാണ് നമിത. ദിലീപിന്റെ രണ്ടാമത്തെ മകള്‍ മഹാലക്ഷ്മിയും നമിതയ്ക്ക് പ്രിയപ്പെട്ടവളാണ്. 
 
മഹാലക്ഷ്മി നമിതയെ വിളിക്കുന്നത് ബുജി എന്നാണ്. നമിത മഹാലക്ഷ്മിയെ വിളിക്കുന്നതാകട്ടെ മാമാട്ടി എന്നും. ദിലീപിന്റെ ജീവിതപങ്കാളി കാവ്യയും നമിതയുടെ അടുത്ത സുഹൃത്താണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീനാക്ഷി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരുടെ ജന്മദിനം ഒരേദിവസം !