Webdunia - Bharat's app for daily news and videos

Install App

അത് സസ്‌പെൻ‌സാണ്, എന്നാലും ചെറിയൊരു ക്ലൂ തരാം; രഹസ്യം പരസ്യമാക്കി നസ്‌രിയ

അത് സസ്‌പെൻ‌സാണ്, എന്നാലും ചെറിയൊരു ക്ലൂ തരാം; രഹസ്യം പരസ്യമാക്കി നസ്‌രിയ

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (12:59 IST)
മലയാള സിനിമയിൽ തങ്ങളുടേതായ ഇടം നേടിയ താരദമ്പതികളാണ് ഫഹദ്-നസ്‌രിയ. ഇരുവരേയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതുമാണ്. വിവാഹ ശേഷം നസ്‌രിയ നാലുവർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്നുരുന്നു. എന്നാൽ ആ ഗ്യാപ്പ് പ്രേക്ഷകർക്ക് ഒട്ടും ഫീൽ ചെയ്‌തിരുന്നില്ല. അതിന് കാരണം ബ്രേക്കെടുക്കുന്നതിന് മുൻപ് ഓർക്കാൻ മാത്രം നസ്‌രിയ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്‌‌തിരുന്നു.
 
ആദ്യത്തെ ചിത്രം ഫ്ലോപ്പായിരുന്നെങ്കിലും പിന്നീടങ്ങോട്ട് സിനിമയിലേക്ക് ഇടിച്ചുകയറി തന്റേതായ സ്ഥാനം കണ്ടെത്തിയ ആളായിരുന്നു ഫഹദ്. പല പല നല്ല കഥാപാത്രങ്ങളും ചെയ്‌ത് പ്രേക്ഷകരുടെ ഇഷ്‌ടനടന്മാരിൽ ഒരാളായി താരം ഇപ്പോൾ മുന്നേറുകയാണ്.
 
എന്നാൽ പ്രേക്ഷകരുടെ സംശയം ഇതൊന്നുമല്ല. ബ്രേക്കെടുത്ത ശേഷം നസ്‌രിയ തിരിച്ചു വന്നു. ഫഹദ് ഇപ്പോഴും സിനിമാ മേഖലയിൽ സജീവമാണ്. ഇനി ഇവർ ഒരുമിച്ചുള്ള സിനിമ എപ്പോൾ വരും എന്നതാണ്. എല്ലാവരും അതിന് വേണ്ടി കാത്തിരിക്കുകയുമാണ്. ഈ ചോദ്യത്തിന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നസ്‌രിയ മറുപടി പറഞ്ഞത് ഇങ്ങനെയാണ്, “ഒരു രഹസ്യം പറയാം. ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. പക്ഷേ, ആ സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം സസ്‌പെൻസാണ്.”  വിവാഹത്തിന് മുമ്പ് ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ബാംഗ്ലൂർ ഡേയ്‌സ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments