ഈ ഓണം ദുരിതർക്കൊപ്പം: മമ്മൂട്ടി

എല്ലാം നഷ്ടമായി എന്ന് പറഞ്ഞ് തളരരുത്, നമ്മൾ എല്ലാം വീണ്ടെടുക്കും: മമ്മൂട്ടി

ശനി, 25 ഓഗസ്റ്റ് 2018 (13:20 IST)
പ്രളയം കേരളത്തിന് വരുത്തിവെച്ച നഷ്‌ടം ചെറുതല്ല. എന്നാൽ കേരള ജനത ഒറ്റക്കെട്ടായി നിന്ന് പ്രളയത്തിനെതിരെ പോരാടുകയായിരുന്നു. കേരളത്തിലെ പ്രമുഖർ മുതൽ സാധാരണക്കാർ വരെ ഒറ്റക്കെട്ടായി നിൽക്കുന്ന സമയം. പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വസവുമായി മെഗാസ്റ്റാർ മമ്മൂട്ടി.
 
പ്രളയത്തിന് കേരളത്തിലെ വളരെ കുറച്ച് ജനങ്ങളെ മാത്രമേ തൊടാൻ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവരെല്ലാം നിങ്ങളുടെ കൂടെയുണ്ട്. അവർക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിലെ ആളുകളും രാജ്യങ്ങളും പ്രവാസികളും അല്ലാത്തവരും എല്ലാം നിങ്ങളുടെ കൂടെയുണ്ട്. വെള്ളത്തിൽ പെട്ട് ജീവൻ നഷ്ട്പ്പെടാൻ രീതിയിൽ കിടന്നപ്പോൾ നമ്മളെ രക്ഷപെടുത്താൻ എത്തിയത് ഒരു പരിചയവും ഇല്ലാത്തവരാണ്. അതുപോലെ ഒരു പരിചയവും ഇല്ലാത്തവർ തന്നെ ഇനിയും നമ്മളെ സഹായിക്കും. - മമ്മൂട്ടി പറയുന്നു.
 
ഒരുതരത്തിലും വിഷമിക്കരുത്. എല്ലാം പോയി, ഇനി നമുക്ക് ജീവിതമില്ല എന്ന് ഒരു കാരണവശാലും കരുതരുത്. പുതിയ ജീവിതം കെട്ടിപ്പെടുത്താൻ സർക്കാരും സാധാരണക്കാരും എല്ലാവരും കൂടെയുണ്ട്. ഈ ഓണം അൽപം മങ്ങി പോയാലും, ഇനി വരുന്ന ഓണങ്ങൾ നല്ല രീതിയിൽ ആഘോഷിക്കാൻ പറ്റും. വലിയ സന്തോഷമില്ലെങ്കിലും ഉള്ള സന്തോഷം കൊണ്ട് നമുക്ക് ഒരുമിച്ച് നിൽക്കാമെന്ന് മമ്മൂക്ക ജനങ്ങളോട് പറയുന്നു. ഇനി നമ്മുടെ ഒരു പുതിയ ജീവിതം നമുക്ക് കെട്ടിപ്പടുക്കാം, പുതിയ കേരളവും.- മമ്മൂട്ടി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കേരളത്തിനായി വ്യോമസേന 20 കോടി നല്‍കി; ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 559 കോടി രൂപ