Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു
, ഞായര്‍, 26 ഓഗസ്റ്റ് 2018 (12:47 IST)
മലയാള സിനിമാ സംവിധയകന്‍ കെ.കെ ഹരിദാസ് അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 1994 മുതലാണ് സിനിമാ സംവിധാന രംഗത്ത് സജീവമായത്. സംവിധാനസഹായിയായിട്ടായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത്.
 
വധു ഡോക്ടറാണ്, കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കിണ്ണം കട്ട കള്ളൻ, കല്യാണ പിറ്റേന്ന്,  ഇക്കരയാണെന്റെ മാനസം, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഈ മഴ തേൻമഴ, സി.ഐ. മഹാദേവൻ അഞ്ചടി നാലിഞ്ച്, വെക്കേഷൻ , മാണിക്ക്യൻ, ഗോപാലാപുരാണം , ജോസേട്ടന്റെ ഹീറോ , 3 വിക്കറ്റിന് 365 റൺസ് എന്നീ ചിത്രങ്ങൾ ഹരിദാസ് സംവിധാനം ചെയ്തിരുന്നു.
 
1982ല്‍ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ‘ഭാര്യ ഒരു മന്ത്രി’ എന്ന ചിത്രത്തില്‍ സംവിധായസഹായിയായി. തുടര്‍ന്ന് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹന്‍, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനന്‍ എന്നിവരുടെ സഹായിയായി. 18 വര്‍ഷം അസോസിയേറ്റ് ഡയറക്റ്ററായി തുടര്‍ന്നു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസോസിയേറ്റ് ആയി ജോലി ചെയ്തത്.
 
പത്തനംതിട്ട ജില്ലയിലെ മൈലപ്രായിലാണ് ജനനം. അനിത ഹരിദാസ് ഭാര്യയും , ഹരിത ഹരിദാസ് , സൂര്യദാസ് എന്നിവർ മക്കളുമാണ്. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ എല്ലാ പ്രവർത്തനങ്ങളിലും  വഴികാട്ടിയായിരുന്നു കെ.കെ. ഹരിദാസെന്ന്  സിനിമ പ്രേക്ഷക കൂട്ടായ്മ  സംസ്ഥാന കൺവീനർ സലിം പി. ചാക്കോ അനുശോചന സന്ദേശത്തിൽ  പറഞ്ഞു. അന്തരിച്ച പ്രശ്സത സംഗീത സംവിധായകൻ കണ്ണൂർ രാജൻ സഹോദരി ഭർത്തവാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിനൊപ്പമുണ്ട്; പിന്തുണയുമായി പ്രധാനമന്ത്രി