Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കയ്‌ക്ക് പകരം പൊലീസ് ഓഫീസറായി നയൻസ്!

മമ്മൂക്കയ്‌ക്ക് പകരം പൊലീസ് ഓഫീസറായി നയൻസ്!

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2018 (12:08 IST)
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്‌ത തമിഴ് ചിത്രമായ ഇമൈക്കാ നൊടികൾ ആഗസ്‌റ്റ് 30ന് റിലീസിനെത്തുകയാണ്. ലേഡി സൂപ്പർസ്‌റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ അഥർവ്വ, ബോളിവുഡ് സംവിധായകൻ ജ്ഞാനമുത്തു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
 
എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു ആദ്യം അഭിനയിക്കാനിരുന്നത്. സംവിധായകനായ അജയ് ജ്ഞാനമുത്തു തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. 2014ൽ ചിത്രത്തിന്റെ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിക്കുകയും അദ്ദേഹത്തിന് തിരക്കഥ ഇഷ്‌ടമാകുകയും ചെയ്‌തിരുന്നു.
 
പിന്നീട്, സ്‌ത്രീവേഷം കേന്ദ്ര കഥാപാത്രമായിരിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി കഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുകയായിരുന്നു. ആ സ്‌ത്രീ കഥാപാത്രം ചെയ്യാൻ നയൻതാര ആയിരിക്കും നല്ലതെന്ന് തോന്നി. അതിന് ശേഷം കഥയുമായി നയൻതാരയെ സമീപിക്കുകയായിരുന്നു. ഒരു പൊലീസ് ഓഫീസറായാണ് നയൻതാര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
 
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപിന്റെ ആദ്യ തമിഴ് സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സീരിയല്‍ കൊലപാതകങ്ങള്‍ നടത്തുന്ന സൈക്കോയായി അനുരാഗ് കശ്യപും വേഷമിടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

അടുത്ത ലേഖനം
Show comments