തന്റെ ജീവിതം നശിപ്പിച്ചത് നയന്‍താരയാണെന്ന് പ്രഭുദേവയുടെ ഭാര്യ; തമിഴ്‌നാട്ടില്‍ നയന്‍സിന്റെ കോലം കത്തിച്ചു, ഒടുവില്‍ ഇരുവരും പിരിഞ്ഞു !

Webdunia
ഞായര്‍, 3 ഏപ്രില്‍ 2022 (19:37 IST)
സിനിമാലോകം ആഘോഷമാക്കിയ പ്രണയമായിരുന്നു നയന്‍താരയുടേയും പ്രഭുദേവയുടേയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ ബന്ധം വളര്‍ന്ന് പ്രണയമാകുകയും ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം വരെ എത്തുകയും ചെയ്തു. എന്നാല്‍, പ്രഭുദേവയുടെ ഭാര്യ ശക്തമായ എതിര്‍പ്പുമായി എത്തിയതോടെ ആ ബന്ധം തകരുകയായിരുന്നു. 
 
സിനിമയില്‍ നിന്ന് ആരംഭിച്ച സൗഹൃദമാണ് ഇരുവര്‍ക്കുമിടയില്‍ നിര്‍ണായകമായത്. മൂന്നര വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. 2009 ല്‍ നയന്‍താരയും പ്രഭുദേവയും വിവാഹിതരാകാന്‍ പോകുന്നതായി വാര്‍ത്ത പ്രചരിച്ചു. എന്നാല്‍, അത് നടന്നില്ല. 
 
1995 ലാണ് പ്രഭുദേവ റംലത്തിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. മുസ്ലിം ആയിരുന്ന റംലത്ത് പ്രഭുദേവയെ വിവാഹം കഴിച്ച ശേഷം ഹൈന്ദവമതം സ്വീകരിക്കുകയും ലത എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. 
 
തന്റെ ഭര്‍ത്താവ് പ്രഭുദേവയും നടി നയന്‍താരയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ ആലോചിക്കുന്നുണ്ടെന്നും അറിഞ്ഞ ലത അക്കാലത്ത് നിയമയുദ്ധത്തിന് ഇറങ്ങിത്തിരിച്ചു. ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്നും തന്നെയും മക്കളെയും നോക്കുന്നില്ലെന്നും ആരോപിച്ച് ലത കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് വലിയ വിവാദമായി. തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുത്തിരിക്കുകയാണെന്നാണ് ലത വാദിച്ചത്. നയന്‍താര വിവാദ നായികയായി. അക്കാലത്ത് നയന്‍താരയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വിവിധ രാഷ്ട്രീയ - സാമൂഹിക സംഘടനകള്‍ പ്രതിഷേധം വരെ നടത്തി. തമിഴ് സംസ്‌കാരത്തെ നയന്‍താര അപമാനിക്കുന്നു എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഒടുവില്‍ താരം വലിയ മാനസിക സംഘര്‍ഷത്തിലായി. അങ്ങനെയാണ് പ്രഭുദേവയുമായുള്ള ബന്ധം പിരിയാന്‍ നയന്‍താര തീരുമാനിച്ചത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

അടുത്ത ലേഖനം
Show comments