Webdunia - Bharat's app for daily news and videos

Install App

ചോദിച്ചത് 18 കോടി, പക്ഷെ ലഭിച്ചത് 6 കോടി; ചിരഞ്ജീവി ചിത്രത്തിൽ നയൻതാര തന്നെ നായിക

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നയൻതാരയുടെ കരിയർ ​ഗ്രാഫിലുണ്ടായ വീഴ്ച ഇപ്പോൾ ചർച്ചയാകുന്നുണ്ട്.

നിഹാരിക കെ.എസ്
വ്യാഴം, 15 മെയ് 2025 (12:48 IST)
20 വർഷത്തിലധികമായി നയൻതാര തെന്നിന്ത്യൻ സിനിമയിൽ തുടരുന്നു. തമിഴകത്തെ ഒന്നും രണ്ടും സ്ഥാനത്ത് നയൻതാരയും തൃഷയുമാണ്. ഒരുകാലത്ത് തൃഷ തെലുങ്കിൽ തിളങ്ങി നിന്നിരുന്നു. എന്നാൽ, പിന്നീട് തൃഷ തമിഴിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടെ തമിഴിൽ നയൻതാരയ്ക്ക് മാർക്കറ്റ് ഇടിഞ്ഞുവെന്ന് സൂചന. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നയൻതാരയുടെ കരിയർ ​ഗ്രാഫിലുണ്ടായ വീഴ്ച ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ജവാൻ എന്ന സിനിമയൊഴിച്ച് ഒരു ഹിറ്റും നടിക്കില്ല. പക്ഷെ അവസാരങ്ങൾക്ക് കുറവുമില്ല. 
 
തമിഴിൽ നയൻതാര ആയിരുന്നു സൂപ്പർസ്റ്റാർ സിനിമകളിലെ ആദ്യ ചോയ്‌സ്. എന്നാൽ, ഇപ്പോഴത് തൃഷയാണ്. പൊന്നിയൻ സെൽവന് ശേഷം, ലിയോയിൽ വിജയ്‌യുടെ നായിക, രണ്ട് സിനിമകളിൽ അജിത്തിന്റെ നായിക, ഇപ്പോൾ റിലീസ് ആകാനുള്ള കമൽ ഹാസന്റെ സിനിമയിലും തൃഷയാണ് നായിക. വരാനിരിക്കുന്ന സൂര്യ ചിത്രത്തിലും തൃഷ തന്നെയാണ് നായിക. സൂപ്പർസ്റ്റാർ ചിത്രങ്ങളിലേക്ക് ഇപ്പോൾ നയൻതാരയെ പരിഗണിക്കുന്നില്ല. എന്നാൽ, മലയാളത്തിലും തെലുങ്കിലും ഇടയ്ക്ക് സാന്നിധ്യമറിയിക്കുന്നുണ്ട്. മലയാളത്തിൽ മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിൽ നയൻതാര ആണ് നായിക. തെലുങ്കിൽ ചിരഞ്ജീവി ചിത്രത്തിലും നയൻ തന്നെയാണ് നായിക.
 
എന്നാൽ പ്രതിഫലക്കാര്യത്തിൽ നയൻതാരയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ദിവസം നയൻതാരയും ചിരഞ്ജീവിയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 18 കോടി രൂപയാണ് നയൻ‌താര പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും വലിയ തുക നൽകാൻ നിർമാതാക്കൾക്ക് സമ്മതമായിരുന്നില്ല. തെന്നിന്ത്യയിൽ ഒരു നടിക്കും ഇത്രയും പ്രതിഫലമില്ല. ഈ ഡീൽ ഉറപ്പിക്കാൻ കഴിഞ്ഞില്ല. നിർമാതാക്കളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ആറ് കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്.
 
മുൻപത്തെ താരമൂല്യമുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ പത്ത് കോടിക്ക് മുകളിൽ ചിരഞ്ജീവി ചിത്രത്തിൽ നയൻതാരയ്ക്ക് പ്രതിഫലമായി ലഭിച്ചേനെയെന്ന് വാദമുണ്ട്. അതേസമയം ആറ് കോടി ചെറിയ പ്രതിഫലമല്ല. നാല് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാര ഇപ്പോൾ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

അടുത്ത ലേഖനം
Show comments