Select Your Language

Notifications

webdunia
webdunia
webdunia
webdunia

Maranamass OTT Release: ബേസിൽ ചിത്രം മരണമാസ് ഒടിടിയില്‍; ഏറ്റെടുത്ത് തമിഴ് പ്രേക്ഷകരും, എവിടെ കാണാം?

ശിവപ്രസാദ് സംവിധാനം ചെയ്‍ത ചിത്രം സോണിലിവിലൂടെയാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്.

Maranamass OTT Release

നിഹാരിക കെ.എസ്

, വ്യാഴം, 15 മെയ് 2025 (10:58 IST)
ബേസില്‍ ജോസഫ് നായകനായി എത്തിയ ചിത്രമാണ് മരണമാസ്സ്. വിഷു റിലീസ് ആയി എത്തിയ സിനിമ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ബേസില്‍ ജോസഫ് ചിത്രം ഇപ്പോഴിതാ ഒടിടിയിലും എത്തിയിരിക്കുകയാണ്. ടോവിനോ തോമസ് നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്‍ത ചിത്രം സോണിലിവിലൂടെയാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്.  
 
തമിഴ് പ്രേക്ഷകരടക്കം മരണമാസ് സിനിമ ഒടിടിയില്‍ ഏറ്റെടുത്തിരിക്കുന്നു എന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രം ആഗോളതലത്തില്‍ ആകെ 18.96 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ബേസിൽ ജോസഫ്, സുരേഷ് കൃഷ്‍ണ, രാജേഷ് മാധവൻ, സിജു സണ്ണി, പ്രശാന്ത്, പൂജ, അനിഷ്‍മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്.
 
സിറ്റുവേഷണല്‍ കോമഡികളുടെ രസച്ചരടില്‍ കോര്‍ത്തൊരുക്കിയതാണ് മരണമാസ്. ഡാര്‍ക്ക് കോമഡിയുടെ ചരട് പിടിച്ചാണ് സംവിധായകൻ ശിവപ്രസാദ് മരണമാസ് ഒരുക്കിയിരിക്കുന്നത്. സ്‍പൂഫിന്റെ സാധ്യതകളും ധാരാളിത്തത്തോടെ ഉപയോഗിച്ചിട്ടുണ്ട് സിജു സണ്ണിയോടൊപ്പം തിരക്കഥാകൃത്തുമായ ശിവപ്രസാദ്. പുതുതലമുറ പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്ന ശൈലികളും പ്രയോഗങ്ങളും സംഭാഷണങ്ങളും ചിത്രത്തില്‍ കൌശലപൂര്‍വം ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട് ഇരുവരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sarkeett Movie Box Office Collection: പോസിറ്റീവ് റിവ്യു, ആദ്യദിനം 37 ലക്ഷം; ആസിഫ് അലി പടത്തിന് പിന്നീട് സംഭവിച്ചത്, എത്ര നേടി?