‘അതെന്താ എനിക്കും പാടാന്‍ പാടില്ലേ? ഞാനും ശ്രീനിവാസന്റെ മോന്‍ തന്നെയാ‘; ജൂഡിനോട് ദേഷ്യപ്പെട്ട് ധ്യാൻ

വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (12:20 IST)
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിനു ആശംസകളുമായി സംവിധായകനും സുഹൃത്തുമായ ജൂഡ് ആന്റണി. ചിത്രത്തിനു ആശംസകൾ അറിയിച്ചതിനൊപ്പം ധ്യാനിനെ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും കുറിക്കുന്നുണ്ട്.  
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തട്ടത്തിന്‍ മറയത്തി’ന്റെ സെറ്റില്‍ വച്ച് ധ്യാനിനെ പരിചയപ്പെട്ട അനുഭവമാണ് ജൂഡ് പറയുന്നത്. തട്ടിന്‍ മറയത്തിന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കിടെ വിനീതിന്റെ ആന്റിയുടെ വീട്ടില്‍ വച്ചാണ് ധ്യാനിനെ ആദ്യമായി കാണുന്നത്. ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ പ്ലാനുണ്ടെന്ന പറഞ്ഞ ധ്യാന്‍ കൂട്ടത്തില്‍ ഒരു പാട്ടും പാടി. നീ പാട്ടൊക്കെ പാടുമോ എന്ന ചോദിച്ചപ്പോള്‍അതെന്താ എനിക്കും പാടാന്‍ പാടില്ലേ? ഞാനും ശ്രീനിവാസന്റെ മോന്‍ തന്നെയാ എന്ന് ദേഷ്യത്തോടെ മറുപടിയും വന്നെന്നാണ് ജൂഡ് ആന്റണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
 
ഫന്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഡിജിറ്റൽ കുതിപ്പിന് റിലയൻസ്; ജിയോ ഫൈബർ ബ്രോഡ്ബാൻഡ് ഇന്ന് മുതൽ; അറിയേണ്ടതെല്ലാം